Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോടിയേരിയുടെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും; സംസ്കാരം തിങ്കളാഴ്ച

text_fields
bookmark_border
കോടിയേരിയുടെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും; സംസ്കാരം തിങ്കളാഴ്ച
cancel

ചെന്നൈ: സി.പി.എം പി.ബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. എയർ ആംബുലൻസിൽ മൃതദേഹം തലശ്ശേരിയിലേക്ക് എത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു.

എയർ ആംബുലൻസിൽ ഉച്ചയോടെ മൃതദേഹം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖ നേതാക്കൾ നാളെ കണ്ണൂരിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിങ്കളാഴ്ചയായിരിക്കും കോടിയേരി ബാലകൃഷ്ണന്റെ ശവസംസ്കാരം നടത്തുക. തിരുവനന്തപുരത്ത് കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനമുണ്ടാവില്ല.

ചെന്നൈ അപ്പോളോ ആശുപത്രിയിൽ അർബുദ ബാധിതനായി ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രി 8.45ഓടെയാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്.2001 മുതൽ 2016 വരെ തലശ്ശേരി നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച കോടിയേരി 2006 മുതൽ 2011 വരെ കേരളത്തിൽ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. 2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സി.പി.എം ഇരുപത്തിയൊന്നാം സംസ്ഥാന സമ്മേളനത്തിലാണ് കോടിയേരി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.

2018ൽ തൃശൂരിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2022 ആഗസ്റ്റ് 28നാണ് ആരോഗ്യപരമായ കാരണങ്ങളെത്തുടർന്ന് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kodiyeri's body will be brought to Kannur tomorrow; Funeral Monday
Next Story