Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തെറ്റു ചെയ്യുന്ന പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കില്ല –കോടിയേരി
text_fieldsbookmark_border
കൊച്ചി: തെറ്റു ചെയ്യുന്ന പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കില്ളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ സമ്മേളനത്തിന്‍െറ സ്വാഗതസംഘ രൂപവത്കരണ യോഗം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ആരോപണ വിധേയരെപ്പറ്റി പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് കുറ്റക്കാരെന്നു കണ്ടത്തെിയാല്‍ കര്‍ശന നടപടിയെടുക്കും. ഇത്തരക്കാരെ സംരക്ഷിക്കില്ല എന്ന നിലപാടാണ് സി.പി.എമ്മിനെ മറ്റു പാര്‍ട്ടികളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഇത്തരം കേസുകളുണ്ടായപ്പോള്‍ അവര്‍ക്കെതിരെ ഒരു നടപടികളും ഉണ്ടായിട്ടില്ളെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Next Story
