Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വികാര നിർഭര പ്രസംഗവുമായി ഇ.പി. ജയരാജൻ; ‘കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കോടിയേരി’

text_fields
bookmark_border
വികാര നിർഭര പ്രസംഗവുമായി ഇ.പി. ജയരാജൻ; ‘കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കോടിയേരി’
cancel

പാര്‍ട്ടി നേതൃത്വവുമായുള്ള അകൽച്ച മറന്ന് കോടിയേരി ബാലകൃഷ്ണന്‍ അനുസ്മരണ സമ്മേളനത്തില്‍ ഇ.പി. ജയരാജൻ സജീവമായി. ഭാര്യ പി.കെ. ഇന്ദിരയോടൊപ്പമാണ് കണ്ണൂര്‍ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിലെത്തിയത്. അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ജയരാജന്‍ വികാര നിര്‍ഭരമായ പ്രസംഗമാണ് നടത്തിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായിരുന്നു കോടിയേരി.

പുഞ്ചിരിക്കുന്ന സന്തോഷത്തോടെ എല്ലാവരെയും സ്വീകരിക്കുന്ന നേതാവായിരുന്നു കോടിയേരി. കേരളത്തിന്റെ സമഗ്രമായി വികസനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച നേതാവാണ് കോടിയേരി. മാർകിസ്റ്റ് പാർട്ടിയുടെ അമൂല്യസ്വത്തായിരുന്നു കോടിയേരിയെന്നു ജയരാജൻ പറഞ്ഞു. കോടിയേരിയുമായി കെ.എസ്.വൈ.എഫ് കാലത്തേ തനിക്കുണ്ടായ ബന്ധവും കുടുംബ ങ്ങള്‍ തമ്മിലുള്ള സൗഹൃദ ബന്ധവും ജയരാജൻ പ്രസംഗത്തില്‍ അനുസ്മരിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി, പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍, ജില്ല സെക്രട്ടറി എം. വി. ജയരാജന്‍, എം.വി. നികേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kodiyeri was the face of the Communist Party
Next Story