കോടിയേരിക്ക് അവധി നൽകിയത് തുടർച്ചയായ ചികിത്സ വേണ്ടതിനാൽ- എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: തുടർച്ചയായ ചികിത്സ വേണ്ടതിനാലാണ് കോടിയേരി ബാലകൃഷ്ണന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും അവധി നൽകിയതെന്ന് കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ. ചികിത്സക്കായി അവധി ആവശ്യമാണെന്ന് കോടിയേരി പാർട്ടിയെ അറിയിച്ചു. ഇതോടെ അദ്ദേഹത്തിന്റെ ആവശ്യം പാർട്ടി സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നുവെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. കോടിയേരി അവധി ആവശ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും ഇന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞതിന് പിന്നാലെയാണ് എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കണ്ടത്.
അതേസമയം കോടിയേരി അവധി എത്രകാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മകന്റെ പേരിലുള്ള ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് കോടിയേരി മാറി നിൽക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും സൂചനകളുണ്ട്.