Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലാപമുണ്ടാക്കാനുള്ള...

കലാപമുണ്ടാക്കാനുള്ള ആസൂത്രണത്തിന്റെ ഭാഗമാണ് പാലക്കാട് കൊലപാതകങ്ങളെന്ന് കോടിയേരി

text_fields
bookmark_border
kodiyeri balakrishnan
cancel
Listen to this Article

പാലക്കാട് നടന്ന കൊലപാതകങ്ങൾ ആസൂത്രിതമായാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാപമുണ്ടാക്കാനുള്ള ശ്രമമാണ് അതിന് പിറകിലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന കൊലപാതകത്തിന്റെ തുടർച്ചയാണ് ഇന്ന് നടന്ന കൊലപാതകം. ഇസ്‍ലാം മതവിശ്വാസികളുടെ വ്രതാനുഷ്ഠാന നാളുകൾ ആർ.എസ്.എസ് അക്രമത്തിന് തിരഞ്ഞെടുത്തത് കരുതികൂട്ടിയാണ്. ഇന്നലെ നടന്ന കൊലപാതകത്തിനോട് എസ്.ഡി.പി.ഐ തിരിച്ചടിക്കുമെന്ന് ആർ.എസ്.എസിന് അറിയാമായിരുന്നു. അങ്ങിനെ കലാപമുണ്ടാക്കാനുള്ള ശ്രമമായിരുന്നു അതിന് പിറകിലെന്നും കോടിയേരി പറഞ്ഞു.

ആസൂ​ത്രിതമായി ​കൊലപാതകം നടത്തി പൊലീസിനെ കുറ്റപ്പെടുത്തുകയാണ്. കരുതിക്കൂട്ടി കൊലപാതകങ്ങൾ നടത്തിയിട്ട് പൊലീസിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിലും ഇതു തന്നെയാണ് സംഭവിച്ചത്. പൊലീസ് ശക്തമായ നടപടി എടുത്തതോടെയാണ് അത് നിയന്ത്രിക്കാനായത്. നിർദാക്ഷിണ്യം നടപടി എടുത്ത് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnanpalakkad murderViolence
News Summary - kodiyeri responds
Next Story