Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജീവത്യാഗം ചെയ്​തും...

ജീവത്യാഗം ചെയ്​തും സർക്കാറിനെ സംരക്ഷിക്കും -കോടിയേരി

text_fields
bookmark_border
ജീവത്യാഗം ചെയ്​തും സർക്കാറിനെ സംരക്ഷിക്കും -കോടിയേരി
cancel

തിരുവനന്തപുരം: ലൈഫ്​ മിഷനിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്​ രാഷ്​ട്രീയപ്രേരിതമാണെന്ന്​ സി​.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ബി.ജെ.പി എടുത്ത തീരുമാനമാണ്​ സി.ബി.ഐ നടപ്പാക്കുന്നത്​. ഓരോപ്രവർത്തകനും സർക്കാറിനെതിരെയുള്ള നീക്കങ്ങൾ തടയാൻ മുന്നിലുണ്ടാകും. ജീവത്യാഗം ചെയ്​തും ഇടതുപക്ഷ സർക്കാറിനെ സംരക്ഷിക്കുമെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസ്​ എം.എൽ.എ കത്ത്​ നൽകിയപ്പോൾ സി.ബി.ഐ അന്വേഷണം നടത്തുന്നത്​ അസാധാരണ നടപടിയാണ്​. ബി.ജെ.പി സംസ്​ഥാന പ്രസിഡൻറാണ്​ അന്വേഷണം ആദ്യം പ്രഖ്യാപിച്ചത്​. സി.ബി.ഐ അന്വേഷണം ചൂണ്ടിക്കാട്ടി പാർട്ടിയെ ഭയപ്പെടുത്താൻ നോ​ക്കേണ്ടെന്നും കോടിയേരി പറഞ്ഞു.

മകൻ ബിനീഷ്​ കോടിയേരിക്കെതിരെയുള്ള എൻഫോഴ്​സ്മെൻറ്​ അന്വേഷണം രാഷ്​ട്രീയപ്രേരിതമാണെന്ന്​ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്​ ഏത്​ അന്വേഷണവും നടത്തിക്കൊള്ള​ട്ടേയെന്നായിരുന്നു കോടിയേരിയുടെ മറുപടി. അന്വേഷണം നടത്തി കുറ്റക്കാരനാണോ അല്ലേ എന്ന്​ തെളിയിക്ക​ട്ടെയന്നും ഇക്കാര്യത്തിൽ തുടക്കം മുതലുള്ള നിലപാട്​ തന്നെയാണ്​ ഇപ്പോഴുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്​സഭയിൽ യു.ഡി.എഫ്​ എം.പിമാർ ബി.ജെ.പിയുടെ ബി ടീമായി മാറി. കർഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങൾ രാജ്യസഭയിൽ പോരാടിയപ്പോൾ, ലോക്​സഭയി​േലക്ക്​ തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ്​ അംഗങ്ങൾ മൗനം പാലിച്ചു. കർഷക വിരുദ്ധ ബില്ല്​ വോട്ടിനിടണമെന്ന്​ വാദിക്കാൻ പോലും കോൺഗ്രസ്​ ശ്രമിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇത്​ ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കാൻ സി.പി.എം പ്രചരണം നടത്തുമെന്നും പാർട്ടി സംസ്​ഥാന സെക്ര​ട്ടേറിയറ്റ്​ യോഗതീരുമാനങ്ങൾ വിശദീകരിച്ച്​ കോടിയേരി ബാലകൃഷ്​ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കോർപറേറ്റുകൾക്ക്​ കീഴടങ്ങിയ കേന്ദ്ര സർക്കാർ സാധാരണക്കാരെ ദ്രോഹിക്കുകയാണ്​ ചെയ്യുന്നത്​. എന്നാൽ, പച്ചക്കറിക്ക്​ തറവില നിശ്​ചയിച്ചും മത്സ്യമേഖലയിൽ ഇടപെട്ടും ഇടതുപക്ഷ സർക്കാർ കർഷകർക്കും മത്സ്യതൊഴിലാളികൾക്കും സംരക്ഷണമൊരുക്കുകയാണ്. ഹൈസ്​പീഡ്​ ഇൻറർനെറ്റിലൂടെ റിലയൻസി​െൻറ കുത്തകവത്​കരണനീക്കങ്ങൾക്ക്​ കേരള സർക്കാർ നടപ്പാക്കുന്ന കെ ഫോൺ പദ്ധതി വിഘാതം സൃഷ്​ടിക്കുമെന്നും കോടിയേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressudfcpmkodiyeri
Next Story