ചൈന പുതിയ പാതയിൽ; ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്നു -കോടിയേരി
text_fieldsതിരുവനന്തപുരം: ചൈനക്കെതിരായ വിമർശനങ്ങളെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആഗോളവത്കരണ കാലത്ത് ചൈന പുതിയ പാത തെളിക്കുകയാണ്. ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമമാണ് ചൈന രൂപപ്പെടുത്തുന്നത്. 2021ല്‍ ദാരിദ്ര നിര്‍മാര്‍ജനം കൈവരിക്കാന്‍ ചൈനക്ക് കഴിഞ്ഞുവെന്നും കോടിയേരി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് സി.പി.എം ജില്ലാ സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തിലാണ് കോടിയേരി ചൈനാ വിമർശനങ്ങളെ പ്രതിരോധിച്ചത്.
ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കേണ്ടതാണ്. എന്നാല്‍ സോഷ്യലിസ്റ്റ് രാജ്യമെന്ന നിലയില്‍ സാമ്രാജ്യത്വ രാജ്യങ്ങളെ പ്രതിരോധിക്കുന്നതില്‍ ചൈനക്ക് വീഴ്ച പറ്റിയെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനം കോടിയേരി ശരിവെച്ചു.
പി.ബി അംഗം എസ് രാമചന്ദ്രൻ പിള്ള നടത്തിയ ചൈന അനുകൂല പ്രസംഗം വിവാദമായിരുന്നു. ചൈനയുടെ നിലപാടുകള്‍ സോഷ്യലിസ്റ്റ് രാജ്യത്തിന് ചേര്‍ന്നതല്ലെന്ന വിമര്‍ശനം സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയായാണ് കോടിയേരി രംഗത്തെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

