Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരട്​ ഫ്ലാറ്റ്​:...

മരട്​ ഫ്ലാറ്റ്​: ഒറ്റക്ക്​ ഇറങ്ങി പോകേണ്ടി വരില്ല; സി.പി.എം ഒപ്പമുണ്ട്​ -കോടിയേരി VIDEO

text_fields
bookmark_border
kodiyeri-at-maradu-flat
cancel
camera_alt????????? ?????????? ??.???.??? ????????????? ???????????? ??????????????? ????????????????. ??.???.??? ?????? ?????????????? ??.????. ????????? ???????

കൊച്ചി: മരടിലെ ഫ്ലാറ്റ്​ ഉടമകൾക്കൊപ്പം സി.പി.എം ഉണ്ടാവുമെന്ന്​ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. ഫ് ളാറ്റ്‌ ഉടമകൾക്കൊപ്പം സി.പി.എം ഉണ്ടാകുമെന്നും സാധ്യമായതെല്ലാം സർക്കാർ ചെയ്യുമെന്നും കോടിയേരി ഉറപ്പ്‌ നൽകി. മ രട്​ ഫ്ലാറ്റ്​ ഉടമകളെ സന്ദർശിച്ചതിന്​ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഫ്ലാറ്റ്​ പൊളിക്കുന്ന ക ാര്യത്തിൽ അസാധാരണമായ വിധിയാണ്​ സുപ്രീംകോടതിയിൽ നിന്നുണ്ടായത്​. സ്വാഭാവിക നീതിയുടെ നിഷേധമാണ്​ വിധി. എല്ലാ നി യമവും അനുസരിച്ച്​ പണമടച്ച്​ ആധാരം രജിസ്​റ്റർ ചെയ്​ത ഫ്ലാറ്റ്​ സ്വന്തമാക്കിയ ഉടമകൾ ഒരു തെറ്റും ചെയ്​തിട്ടില് ല. ബിൽഡേഴ്​സ്​ ആണ്​ നിയമലംഘനം നടത്തിയതെന്നും കോടിയേരി വ്യക്​തമാക്കി.

ഈ ഫ്ളാറ്റ് പൊളിക്കാൻ 50 കോടിയെങ്കിലും വേണം. ആരാണ് ഈ പണം മുടക്കുക. അതേകുറിച്ച് എന്തെങ്കിലും കോടതി പറഞ്ഞിട്ടുണ്ടോ. ഇനി അത്​ പൊളിക്കുകയാണെങ്കിൽ അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നം എങ്ങിനെ നേരിടാനാകും. പ്രളയം കഴിഞ്ഞ കാലഘട്ടത്തിൽ 50 കോടി ഉണ്ടെങ്കിൽ വീടുനഷ്ടമായ എത്രപേർക്ക് വീട്​ നിർമിച്ച്​ കൊടുക്കാൻ കഴിയുമെന്നും കോടിയേരി ചോദിച്ചു. എം. ​സ്വ​രാ​ജ് എം.​എ​ൽ.​എ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി സി.​എ​ൻ. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ഹോ​ളി​ഫെ​യ്ത്ത് ഫ്ലാ​റ്റി​ൽ ആ​ദ്യ​മെ​ത്തി​യ​ത്. രാ​വി​ലെ എ​ട്ട​ര​യോ​ടെ എ​ത്തി​യ അ​ദ്ദേ​ഹം താ​മ​സ​ക്കാ​രെ സ​മാ​ധാ​നി​പ്പി​ക്കു​ക​യും വി​വ​ര​ങ്ങ​ൾ ആ​രാ​യു​ക​യും ചെ​യ്തു. സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഫ്ലാ​റ്റ് പൊ​ളി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തെ​റ്റാ​യെ​ന്ന ബോ​ധ്യ​ത്തോ​ടെ ചീ​ഫ് സെ​ക്ര​ട്ട​റി മു​ഖേ​ന സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്ക​ണം. നേ​ര​ത്തേ ന​ൽ​കി​യ സ​ബ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പി​ൻ​വ​ലി​ക്കാ​ൻ സു​പ്രീം​കോ​ട​തി​യോ​ട് അ​നു​മ​തി തേ​ട​ണം. പൊ​ളി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് ചീ​ഫ്​ സെ​ക്ര​ട്ട​റി സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത് എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന്​​​​ അ​ദ്ദേ​ഹം ചോ​ദി​ച്ചു.

സ​ർ​ക്കാ​ർ ഇ​ര​ക​ൾ​ക്കൊ​പ്പ​മോ അ​തോ വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​മോ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം. 20 എം.​പി​മാ​രും ചേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. ഹൈ​ബി ഈ​ഡ​ൻ എം.​പി​യും കെ.​വി തോ​മ​സും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ബി.​ജെ.​പി ജ​ന. സെ​ക്ര​ട്ട​റി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ ന​ഗ​ര​സ​ഭ​ക്കു​മു​ന്നി​ലെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. വി​ഷ​യം കേ​ന്ദ്ര​സ​ർ​ക്കാ​റി​​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തു​മെ​ന്നും ആ​വ​ശ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ഓ​ൾ ഇ​ന്ത്യ അ​ൺ​ഒാ​ർ​ഗ​നൈ​സ്ഡ് വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ബെ​ന്നി ബ​ഹ​നാ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ഡി.​പി പ്ര​വ​ർ​ത്ത​ക​രും പി​ന്തു​ണ​യു​മാ​യി ഫ്ലാ​റ്റി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsmalayalam newsmaradu flat owners
News Summary - Kodiyeri on maradu flat issue-Kerala news
Next Story