വിദ്യാര്‍ഥികള്‍ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് കോടിയേരി
text_fields
തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് വിദ്യാര്‍ഥികള്‍ ആരോപണം ഉന്നയിച്ചിട്ടില്ളെന്നും ആവശ്യമെങ്കില്‍ അത് സര്‍ക്കാര്‍ പിന്നീട് ആലോചിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ലോ അക്കാദമിക്ക് മുന്നില്‍ എസ്.എഫ്.ഐയുടെ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ഥിസമരം നയിക്കാനും വിജയിപ്പിക്കാനും കരുത്തുള്ള പ്രസ്ഥാനമാണ് എസ്.എഫ്.ഐ. അങ്ങനെ ചെയ്യാന്‍ സാധിക്കാത്ത ഒരു സാഹചര്യം ഉണ്ടെന്ന് എസ്.എഫ്.ഐ നേതൃത്വം പാര്‍ട്ടിയെ ബോധ്യപ്പെടുത്തിയാല്‍ പാര്‍ട്ടി ഇക്കാര്യത്തില്‍ ഇടപെടും. ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ല. 50 വര്‍ഷമായി അക്കാദമി നടത്തിപ്പുകാരുടെ കൈയില്‍ ഈ ഭൂമി ഉണ്ടായിരുന്നെന്നും അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നം ഇപ്പോഴെങ്ങനെയാണ് വന്നതെന്നും കോടിയേരി ചോദിച്ചു.
എല്‍.ഡി.എഫ് ഈ വിഷയത്തില്‍ ഇടപെടണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടല്ലോ എന്ന ചോദ്യത്തിന് എല്ലാ പാര്‍ട്ടികള്‍ക്കും ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നായിരുന്നു മറുപടി.
