വനിതാമന്ത്രിയെ മാത്രമാണ് മാറ്റിനിർത്തിയതെന്ന വാദം ശരിയല്ല -കോടിയേരി
text_fieldsതിരുവനന്തപുരം: വനിതാമന്ത്രിയെ മാത്രമാണ് മാറ്റിനിർത്തിയതെന്ന വാദം ശരിയെല്ലന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ. മാറ്റിനിർത്തിയവരിൽ കൂടുതൽ പുരുഷന്മാരാണെന്നും അദ്ദേഹം ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
'ഇളവ് കൊടുക്കാൻ േപായാൽ അത് ഒരാളിൽ നിൽക്കില്ല. ശൈലജക്ക് ഇളവ് കൊടുക്കുന്നത് ശരിയായി തോന്നും. എന്നാൽ, ടി.പി. രാമകൃഷ്ണനും എം.എം. മണിക്കും കടകംപള്ളി സുരേന്ദ്രനും കെ.ടി. ജലീലിനും എ.സി. മൊയ്തീനും എങ്ങനെ ഇളവ് നിഷേധിക്കും. ഇ.പി. ജയരാജനെയും ടി.എം. തോമസ് െഎസക്കിനെയും സി. രവീന്ദ്രനാഥിനെയും എ.കെ. ബാലനെയും വനിതകളായതുകൊണ്ടല്ല മത്സരിക്കുന്നതിൽനിന്ന് മാറ്റിനിർത്തിയത്. പാർട്ടിയുടെ സംഘടനാതത്ത്വം അംഗങ്ങൾക്കെല്ലാം ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി പറയുന്നത് അതേപടി എല്ലാ പി.ബി അംഗങ്ങളും അംഗീകരിക്കുമെന്ന വാദം തങ്ങളെ കുറച്ചുകാണലാണ്. നാല് പി.ബി അംഗങ്ങൾ ചർച്ച ചെയ്യുന്ന സന്ദർഭത്തിൽ ഒാരോരുത്തരും തങ്ങളുടെ അഭിപ്രായം പറയും. അതിൽ ശരിയെന്ന് തോന്നുന്നത് സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി.ബി അംഗങ്ങളുടെ പൊതു അഭിപ്രായമായി മാറും. അത് അതേപടി അംഗീകരിപ്പിക്കാൻ ശ്രമിക്കാറില്ല. സെക്രേട്ടറിയറ്റിന് മുന്നിൽ ആരെങ്കിലും ഒരാൾ അഭിപ്രായം വെക്കേണ്ടേ. തീരുമാനം എടുക്കാൻ കേന്ദ്രീകൃത നേതൃത്വം ഇല്ലെങ്കിൽ പാർട്ടിയിൽ അരാജകത്വം സംഭവിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

