സംഘ്പരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കൽ –കോടിയേരി
text_fieldsതിരുവനന്തപുരം: ചലച്ചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണൻ ചന്ദ്രനിലേക്ക് പോകണമെന്ന സംഘ്പരിവാര്‍ പ്രഖ്യാപനം നാടിനെ അപമാനിക്കലാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ക ോടിയേരി ബാലകൃഷ്ണന്. ആരേയും എന്തിനേയും ഭീഷണിയിലൂടെ വരുതിയിലാക്കാന്‍ നടത്തുന്ന ശ്രമം കേരളത്തില്‍ വിലപോവില്ല. പുരസ്കാരങ്ങള്‍ക്കും കസേരകള്‍ക്കും പിന്നാലെ പോകുന്ന ആളല്ല അടൂര്‍. എന്നിട്ടും കേന്ദ്ര സര്‍ക്കാറിെൻറ പരിഗണന കിട്ടാത്തതിനാലാണ് പ്രതിഷേധമെന്ന ആര്.എസ്.എസ് നേതാവിെൻറ വ്യാഖ്യാനം കലാകാരനെ അവഹേളിക്കലാണ്.
ചിലരെ വിലക്ക് വാങ്ങുംപോലെ ഉത്തമ കലാകാരന്മാരെ സംഘ്പരിവാറിെൻറ മനുഷ്യത്വഹീന രാഷ്ട്രീയത്തിെൻറ ഒത്താശക്കാരാക്കാന്‍ കഴിയില്ല. തനിക്ക് കത്തയച്ചതിന് ആര്.എസ്.എസ് കൊലവിളി നടത്തിയതില്‍ പ്രതികരിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ട്. അടൂര്‍ ഗോപാലകൃഷ്ണെൻറ പിന്നില്‍ കേരളീയർ ഒറ്റക്കെട്ടായി നിലയുറപ്പിക്കുമെന്നും കോടിയേരി പ്രസ്താവിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
