Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പിയുടേത് ചങ്ങലക്കിടേണ്ട ജല്‍പനങ്ങള്‍ –കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: ചങ്ങലക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങളാണ് ബി.ജെ.പി നേതാക്കളില്‍നിന്ന് കേള്‍ക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ പാകിസ്താനിലേക്ക് പോകൂ എന്ന ബി.ജെ.പി നേതാക്കളുടെ ആക്രോശം വജ്രജൂബിലി ആഘോഷിക്കുന്ന കേരളത്തിന്‍െറ ബഹുസ്വരതാ സമൂഹത്തിനുമേല്‍ വീണ വിഷക്കറയാണ്.
സംഘ്പരിവാറിനെയും മോദിയെയും അനുകൂലിക്കാത്ത കലാകാരന്മാരും സാംസ്കാരിക നായകരും ഇന്ത്യ വിടണമെന്ന ബി.ജെ.പി നേതാക്കളുടെ ധാര്‍ഷ്ട്യം നിറഞ്ഞ ആവശ്യം തികഞ്ഞ വര്‍ഗീയഭ്രാന്താണ്. എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഗീയ വിഷം ആവര്‍ത്തിച്ച് ചീറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story
