Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്ഷദ്വീപിൽ...

ലക്ഷദ്വീപിൽ സി.പി.എമ്മിന്​ അപ്രഖ്യാപിത നിരോധനം -കോടിയേരി

text_fields
bookmark_border
kodiyeri
cancel

കണ്ണൂർ: ലക്ഷദ്വീപിൽ അഡ്​മിനിസ്​ട്രേറ്ററെ ഉപയോഗിച്ച്​ സി.പി.എമ്മിന്​ അപ്രഖ്യാപിത നി​േരാധനമേർപ്പെടുത്തുകയാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മുൻകാലങ്ങളിൽ ​െഎ.എ.എസ്​ ഉദ്യോഗസ്ഥരെയാണ്​ അഡ്​മിനിസ്​ട്രേറ്ററായി നി​യോഗിക്കാറുള്ളത്​. എന്നാൽ, ജമ്മു^കശ്​മീരിലെ ബി.ജെ.പി നേതാവ്​ ഫാറൂഖ്​ ഖാനെ അഡ്​മിനിസ്​ട്രേറ്ററുടെ പദവിയിലെത്തിച്ചാണ്​ സി.പി.എമ്മിനെതിരെയുള്ള നീക്കമാരംഭിച്ചത്​. 
ലക്ഷദ്വീപിലെ എൻ.സി.പിയുടെ എം.പിയെ വശത്താക്കാനുള്ള ശ്രമവും ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്. അടുത്ത പാർലമ​െൻറ്​ തെരഞ്ഞെടുപ്പ്​ ലക്ഷ്യമിട്ടാണ്​ ബി.ജെ.പിയുടെ നീക്കം. കഴിഞ്ഞ മാസം വിദഗ്​ധ ചികിത്സ ലഭിക്കാതെ ലക്ഷദ്വീപിൽ അബൂബക്കർ എന്നയാൾ മരിക്കുകയുണ്ടായി. ഇയാൾക്ക്​ വിദഗ്​ധ ചികിത്സ ലഭ്യമാക്കേണ്ട ഭരണകൂടം യാത്രാസൗകര്യത്തിനുള്ള ഹെലികോപ്​ടർ വിട്ടുനൽകാത്തതിൽ  പ്രതിഷേധിച്ച്​ ജനങ്ങൾ രംഗത്തെത്തി. പ്രതിഷേധിച്ചെത്തിയവരെ അർധരാത്രി വീടുകളിൽ ചെന്ന്​ അറസ്​റ്റ്​ ചെയ്​തു. ഇവരെ ലോക്കപ്​​ മർദനത്തിനും വിധേയമാക്കി. ഇവർക്ക്​ കോടതി ജാമ്യം അനുവദിച്ചെങ്കിലും താമസസ്ഥല​ത്ത്​ പ്രവേശിക്കാൻ പാടില്ലെന്ന ഉപാധിവെച്ചു. ലക്ഷദ്വീപ്​ മേഖലാ ഡിവൈ.എഫ്​.​െഎ ഭാരവാഹിയെ ജോലിയിൽ നിന്ന്​ സസ്​പെൻഡ്​ ചെയ്​തു. തിരിച്ച്​ ജോലിയിൽ പ്രവേശിപ്പിക്കണമെങ്കിൽ സി.പി.എമ്മിൽ പ്രവർത്തിക്കില്ലെന്ന്​ എഴുതി നൽകണമെന്ന്​ ആവശ്യപ്പെട്ടതായും കോടിയേരി പറഞ്ഞു. ഇത്തരത്തിൽ മനുഷ്യാവകാശലംഘനം നടക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷ എം.പിമാരുടെ നേതൃത്വത്തിൽ ലക്ഷദ്വീപ്​ സന്ദർശിക്കും. അഡ്​മിനിസ്​ട്രേറ്റർ സ്ഥാനത്തുള്ള ബി.ജെ.പി നേതാവിനെ മാറ്റി ​െഎ.എ.എസ്​ ഉദ്യോഗസ്ഥനെ ഉടൻ നിയമിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpimkodiyeri balakrishnanamithshakerala newsmalayalam news
News Summary - Kodiyeri Balashrishnan on Amithsha's March-Kerala News
Next Story