Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ പ്രവർത്തക​െൻറ കൊലപാതകം: സി.പി.എമ്മിന്​ ബന്ധമില്ല-കോടിയേരി

text_fields
bookmark_border
kodiyeri
cancel

തിരുവനന്തപുരം: ശ്രീകാര്യത്ത്​ ആർ.എസ്​.എസ്​ പ്രവർത്തക​ൻ രാജേഷി​​​​െൻറ കൊലപാതകവുമായി സി.പി.എമ്മിന്​ ബന്ധ​മില്ലെന്ന്​ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ.

കേസുമായി ബന്ധപ്പെട്ട്​ അറസ്​റ്റിലായ മണികുട്ടൻ മുൻ കോൺഗ്രസ്​ പ്രവർത്തകനാണ്​. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്​. മറ്റൊരു പ്രതിയായ പ്രമോദ്​ ബി.എം.എസ്​ പ്രവർത്തക​​​​​െൻറ മകനാണ്​.  പ്രാദേശികമായി നടന്ന സംഭവം വലുതാക്കാൻ ആസുത്രിത ശ്രമമാണ്​ നടക്കുന്നതെന്നും കോടിയേരി പറഞ്ഞു.

​കൊല്ലപ്പെട്ട രാജേഷും മണികുട്ടനും തമ്മിൽ പ്രശ്​നങ്ങളുണ്ടായിരുന്നു. ഇതുസംബന്ധിച്ച്​ പൊലീസ്​ കേസും നിലവിലുണ്ട്​. തിരുവനന്തപുരത്ത്​ ദിവസങ്ങളായി ബി.ജെ.പി ആക്രമണം നടത്തുകയാണ്​. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഒാഫീസ്​ ആക്രമിച്ചവർക്കെതിരെ സി.പി.എം നടപടിയെടുത്തിട്ടുണ്ട്​. എന്നാൽ അക്രമം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ ബി.ജെ.പി തയാറായിട്ടില്ലെന്ന്​ കോടിയേരി കുറ്റപ്പെടുത്തി. ആഹാരം കിട്ടാത്തത്​ കൊണ്ടാവും ചെന്നിത്തല നിരാഹാരമിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskodiyeri balakrishanmalayalam newsRss activist murderrajesh murder
News Summary - kodiyeri balakrishnanan statement about rss activist murder-Kerala news
Next Story