കർമസമിതിക്ക് അമൃതാനന്ദമയി പിന്തുണ കൊടുക്കുന്നതിെൻറ യുക്തി ചർച്ച ചെയ്യണം -കോടിയേരി
text_fieldsതിരുവനന്തപുരം: ശബരിമല കർമസമിതിയുടെ പരിപാടിയിൽ അമൃതാനന്ദമയി പെങ്കടുത്തതിന് എതിരെ സി.പി.എം. കർമസമിതി ഉന്നയ ിക്കുന്ന ന്യായത്തിന് അമൃതാനന്ദമയി പിന്തുണ കൊടുക്കുന്നതിെൻറ യുക്തി സമൂഹം ചർച്ച ചെയ്യണമെന്ന് സി.പി.എ ം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കർമസമിതി പ്രവർത്തനങ്ങൾക്ക് എൻ.എസ്.എസ് നേതൃത്വം പിന്തുണ കൊടുക്കുന്നത് ഒരു രാഷ്ട്രീയ കൂട്ടുകെട്ട് വളർന്നുവരുന്നതിെൻറ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ഇ.എം.എസ് അക്കാദമി സംഘടിപ്പിച്ച ‘കേരള സമൂഹത്തിെൻറ വലതുപക്ഷവത്കരണം’ എന്ന ശിൽപശാലയിൽ സംസാരിക്കവേയാണ് കോടിയേരിയുടെ വിമർശനം.
രാഷ്ട്രീയ കൂട്ടുകെട്ട് വളർന്നുവരുന്നതിെൻറ മറ്റൊരു മുഖമാണ് ശബരിമല കർമസമിതി പ്രഖ്യാപിച്ച പരിപാടിയിൽ അമൃതാനന്ദമയി പെങ്കടുക്കുന്നത്. അമൃതാനന്ദമയി മഠം രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കേണ്ട മഠമാണ്. മഠവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരിൽ വ്യത്യസ്ത രാഷ്ട്രീയക്കാരുണ്ട്. കൂടെ നിൽക്കുന്ന വിശ്വാസികൾ അംഗീകരിക്കാത്ത ആർ.എസ്.എസിെൻറ കർമസമിതി പരിപാടിയിലാണ് അമൃതാനന്ദമയി പെങ്കടുക്കുന്നത്. നൈഷ്ഠിക ബ്രഹ്മചാരി ആയതുകൊണ്ട് അയ്യപ്പനെ ദർശിക്കാൻ യുവതികൾ പോകാൻ പാടിെല്ലന്ന് പറഞ്ഞുകൊണ്ടാണ് കർമസമിതിയുടെ പരിപാടി. അമൃതാനന്ദമയി എല്ലാ പ്രായപരിധിയിലുംപെട്ട യുവാക്കളെയും കാണാറുണ്ട്, സ്ത്രീകളെയും കാണാറുണ്ട്. അമൃതാനന്ദമയിയും നൈഷ്ഠിക ബ്രഹ്മചരിയാണ്. അവരുടെ ബ്രഹ്മചര്യത്തിന് ഇൗ ആളുകളെ കണ്ടതുകൊണ്ട് ഇത്രയുംകാലം വല്ല കുഴപ്പവും സംഭവിച്ചിട്ടുണ്ടോ.
കർമസമിതി ഉന്നയിക്കുന്ന ന്യായത്തിന് അമൃതാനന്ദമയി പിന്തുണ കൊടുക്കുന്നതിൽ എന്താണ് യുക്തി. ഇത്തരം പ്രശ്നം കണ്ടില്ലെന്ന് നടിച്ചാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ അതേ അവസ്ഥ കേരളത്തിലും വന്നുചേരും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആൾ ദൈവങ്ങളാണ് രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്. അതേ അവസ്ഥ കേരള രാഷ്ട്രീയത്തിലുണ്ടാക്കാനുള്ള ചുവടുവെപ്പുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിെനതിരെ വിശാലമായി ഇടതുപക്ഷ വീക്ഷണം മുന്നോട്ടുവെക്കുന്നവരെ അണിനിരത്തണമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
