കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനി ചീഫ് എഡിറ്ററാകും
text_fieldsതിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററാകും. നിലവിലെ ചീഫ് എഡിറ്റർ പി. രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് കോടിയേരി പാർട്ടി മുഖപത്രത്തിന്‍റെ തലപ്പത്തേക്ക് എത്തുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും കോടിയേരി വൈകാതെ മടങ്ങിയെത്തുമെന്നാണ് സൂചന.
പി. രാജീവിനെ മന്ത്രിയായി സി.പി.എം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വ്യവസായം, നിയമം വകുപ്പുകളുെട ചുമതല രാജീവിന് നൽകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ വാർത്തകൾക്കിടെയാണ് ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി കോടിയേരി എത്തുന്നത്.
നേരത്തെ പി.ബി അംഗങ്ങളായിരിക്കെ വി.എസ് അച്യുതാനന്ദനും ഇ.കെ നായനാരും ദേശാഭിമാനി ചീഫ് എഡിറ്റർ സ്ഥാനം വഹിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

