Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിവേഴ്​സിറ്റി...

യൂനിവേഴ്​സിറ്റി കോളജിലെ അക്രമം ദൗർഭാഗ്യകരം- കോടിയേരി

text_fields
bookmark_border
kodiyeri
cancel

തിരുവനന്തപുരം: യൂനിവേഴ്​സിറ്റി കോളജിലെ അക്രമ സംഭവം ദൗർഭാഗ്യകരമെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. അക്രമത്തെ സി.പി.എം ന്യായീകരിക്കില്ല. പ്രതികളെ പാർട്ടി സംരക്ഷിക്കില്ല. എസ്​.എഫ്​.ഐ തന്നെയാണ്​ തെറ്റു തിരുത്തേണ്ടത്​. കേസിൽ സ്വതന്ത്രമായ അന്വേഷണം നടത്തുന്നതിന്​ പൊലീസിന്​ യാതൊരു തടസവുമില്ലെന്നും കോടിയേരി പറഞ്ഞു.

എസ്​.എഫ്​.ഐ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംഘടനയാണ്​. അവർ അക്രമ സംഭവത്തിൽ ഉചിതമായ നടപടി എടുത്തിട്ടുണ്ട്. അക്രമത്തിൻെറ പേരിൽ യൂനിവേഴ്​സിറ്റി കോളജ്​ അവിടെ നിന്ന്​ മാറ്റണമെന്ന ആവശ്യത്തോട്​ യോജിക്കാനാവില്ല. യു.ഡി.എഫാണ്​ കാലങ്ങളായി ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

​യൂനിവേഴ്​സിറ്റി കോളജിൽ എസ്​.എഫ്​.ഐ യൂനിറ്റ്​ കമ്മിറ്റി അംഗങ്ങളുടെ അ​ക്രമത്തിനിരയായ അഖിലിനെ ആശുപത്രിയിൽ സന്ദർശിച്ചതിന്​ ശേഷം മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു കോടിയേരി. അതേസമയം, യൂനിവേഴ്​സിറ്റി കോളജിലെ അക്രമ സംഭവത്തിൽ എസ്​.എഫ്​.ഐയെ വിമർശിച്ച്​ ധനമന്ത്രി മന്ത്രി തോമസ്​ ഐസകും സി.പി.എം പോളിറ്റ്​ബ്യൂറോ അംഗം എം.എ​ ബേബിയും രംഗത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnansfikerala newsuniversity college
News Summary - Kodiyeri balakrishnan on University college issue-Kerala news
Next Story