Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീവ്രവാദ താവളമാക്കി...

തീവ്രവാദ താവളമാക്കി ഇടതു രാഷ്​​്ട്രീയം ദുർബലപ്പെടുത്താൻ ഗൂഢ അജണ്ട -​കോടിയേരി

text_fields
bookmark_border
kodiyeri
cancel

തിരുവനന്തപുരം: കേരളം തീവ്രവാദ പ്രവർത്തന താവളമാക്കി ഇടതു രാഷ്​ട്രീയം ദുർബലപ്പെടുത്താൻ നടക്കുന്ന അതിഗൂഢ രാഷ് ​ട്രീയ അജണ്ട വെളിപ്പെട്ടതായി സി.പി.എം സംസ്​ഥാന സെക്ര​ട്ടറി കോടിയേരി ബാലകൃഷ്​ണൻ. ഇടതുപക്ഷത്തിന് തുടർഭരണം ലഭി ക്കരുതെന്ന ലക്ഷ്യത്തോടെ ജനങ്ങളെ തിരിക്കാനാണ് ശ്രമം. കോർപറേറ്റുകളുടെയും സാമ്രാജ്യത്വശക്തികളുടെയും സാർവദേശ ീയ മതതീവ്രവാദ സംഘടനകളുടെയും പിന്തുണ ഇതിനു​ മാവോവാദികൾക്ക് ലഭിക്കുന്നു. തീവ്രമായ ഈ അടിയൊഴുക്കി​​െൻറ രാഷ്​ട്രീയം തമസ്കരിച്ച് അട്ടപ്പാടി സംഭവം ഒറ്റപ്പെട്ടതായി കാണാനാകില്ലെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി പറഞ്ഞു.

മാവോവാദികളെ വർഗശത്രുവായി വിലയിരുത്തുന്നില്ല. അട്ടപ്പാടിയിൽ കൊല്ലപ്പെട്ടവരും സംസ്​ഥാനത്ത്​ താവളമുണ്ടാക്കാൻ ശ്രമിക്കുന്നവരുമായ മാവോവാദികൾ ‘തോക്കിൻകുഴലിലൂടെ വിപ്ലവം’ എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തി​​െൻറ പ്രയോക്താക്കളാണ്. രണ്ട് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയത്​ നിയമപരമായ പരിശോധനയിലൂടെ സർക്കാർ തിരുത്തും. യു.എ.പി.എ മറവിൽ പാർട്ടിയെയും സർക്കാറിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കാൻ കമ്യൂണിസ്​റ്റ്​ വിരുദ്ധർ കൈകോർത്തിട്ടുണ്ട്. പാർട്ടി അംഗങ്ങളായ വിദ്യാർഥികളുടെ അറസ്​റ്റ്​​ രാഷ്​ട്രീയ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്​്​. യു.എ.പി.എ കരിനിയമമെന്നതിൽ സംശയമില്ല. മുഖ്യമന്ത്രിയും പാർട്ടിയും രണ്ടു തട്ടിലെന്ന ചിത്രീകരണം അസംബന്ധമാണ്. നിയമം പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമല്ല.

മാവോവാദികൾ​െക്കതിരായ പൊലീസ് നടപടി രാഷ്​ട്രീയ തീരുമാനമല്ല. സായുധ മാവോവാദികളെ പ്രോത്സാഹിപ്പിക്കലല്ല പൊലീസ്​ നയം. മാവോവാദികൾ യഥാർഥ വിപ്ലവകാരിക​െളന്ന കാഴ്ചപ്പാട് സി.പി.എമ്മിനില്ല. അരാജകവാദികളും യഥാർഥ വിപ്ലവശക്തികളെ ക്ഷീണിപ്പിക്കുന്ന ശത്രുവി​​െൻറ കോടാലികളുമാണിവർ. എന്നാൽ, എതിരഭിപ്രായക്കാരെ വെടിവച്ചുവീഴ്ത്തി ആശയങ്ങൾ അടിച്ചമർത്താമെന്ന മൗഢ്യം പാർട്ടിക്കില്ല. കീഴടങ്ങാൻ വന്നവരെ വെടി​െവച്ചി​െട്ടന്ന പ്രചാരണത്തിന്​ അടിസ്ഥാനമില്ല. ആയുധം താഴെ​വെക്കാൻ തയാറായാൽ സർക്കാർ ക്രിയാത്മകമായി പ്രതികരിക്കുമെന്നും കോടിയേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsuapauapa arrestmalayalam newsAlen Shuhaib
News Summary - Kodiyeri balakrishnan on UAPA-Kerala news
Next Story