കാനത്തിന് തുണയായി കോടിയേരി; ‘വ്യക്തിഹത്യ അംഗീകരിക്കാൻ സാധിക്കില്ല’
text_fieldsതിരുവനന്തപുരം: എറണാകുളത്ത് സി.പി.െഎ പ്രതിഷേധജാഥെക്കതിരായ പൊലീസ് ലാത്തിച്ചാർജ് വിഷയത്തിൽ കാനം രാജേന് ദ്രെനതിരായ വ്യക്തിഹത്യ ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
‘ഇൗ വിഷയത്തിൽ മാധ്യമങ്ങൾ പ്രതീക്ഷിച്ചതുപോലെ കാനം രാജേന്ദ്രൻ ഒന്നും പ്രതികരിച്ചില്ല. അതുകൊണ്ട് കാനത്തെ മോശക്കാരനായി ചിത്രീകരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഇൗ വിഷയം പറഞ്ഞ് സി.പി.എമ്മിനെയും സി.പി.െഎയെയും തമ്മിൽ തെറ്റിക്കാൻ ആരും നോക്കേണ്ട. ഇരുപാർട്ടികളും തമ്മിൽ നല്ല ബന്ധമാണ് നിലനിൽക്കുന്നത്. അത് തകർക്കാൻ ആരും ശ്രമിക്കേണ്ട. സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റാല്‍ അത് തങ്ങള്‍ക്ക് മര്‍ദനമേറ്റ നിലയില്‍തന്നെയാണ് കാണുന്നത്. ഞങ്ങള്‍ സഹോദരപാർട്ടികളാണ്’- േകാടിയേരി ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
