കാസർകോട് കൊലപാതകം: ആരെയും പാർട്ടി സംരക്ഷിക്കില്ല -കോടിയേരി
text_fieldsതിരുവനന്തപുരം: കാസർകോട് കൊലപാതകത്തിൽ സി.പി.എം പ്രവർത്തകർക്ക് ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടി എടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. കൊലപാതകവുമായി ബന്ധപ്പെട്ട ആരെയും സി.പി.എം സംരക്ഷിക്കില്ല. എല്ലാ പ്രതികളെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
രാഷ്ട്രീയബോധമുള്ള സി.പി.എം പ്രവർത്തകർക്ക് ഇത്തരം അക്രമങ്ങൾ ചെയ്യാനാവില്ല. എന്തൊക്കെ പ്രകോപനങ്ങൾ ഉണ്ടായാലും അക്രമത്തിന് മുന്നിട്ടറിങ്ങരുതെന്ന് പാർട്ടി നിർദേശം നൽകിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. എൽ.ഡി.എഫിെൻറ ജില്ലാ ജാഥ നടക്കുന്ന ദിവസം ഇത്തരം അക്രമപ്രവർത്തനങ്ങൾ നടത്തിയവർ പാർട്ടി നയങ്ങളെ അംഗീകരിക്കാത്തവരാണെന്നും കോടിയേരി വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
