Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്താവളം...

വിമാനത്താവളം അദാനിക്ക്​; പ്രശ്​നപരിഹാരത്തിന്​ കേന്ദ്രസർക്കാർ ഇടപെടണം -കോടിയേരി

text_fields
bookmark_border
വിമാനത്താവളം അദാനിക്ക്​; പ്രശ്​നപരിഹാരത്തിന്​ കേന്ദ്രസർക്കാർ ഇടപെടണം -കോടിയേരി
cancel

തിരുവനന്തപുരം: വിമാനത്താവള നടത്തിപ്പ്​ അദാനി ഗ്രൂപ്പിന്​ കൈമാറുന്ന കേന്ദ്രസർക്കാർ തീരുമാനം പ്രതിഷേധാർഹമെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. വൻ അഴിമതിയുണ്ടാക്കുന്ന തീരുമാനമാണ്​ കേന്ദ്രസർക്കാരി​േൻറത്​. ആറ്​ വിമാനത്താവളങ്ങളാണ്​ അദാനി ഗ്രൂപ്പിന്​ കൈമാറാൻ ഒരു​ങ്ങു​ന്നത്​. അതിനൊപ്പം ആറെണ്ണം കൂടി വിൽപ്പന നടത്താൻ തീരുമാനിച്ചുകഴിഞ്ഞു. രാജ്യത്തെ വ്യോമയാന​ മേഖലയെ കോർപറേറ്റുകളെ ഏൽപ്പിക്കാനാണ്​ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാരി​െൻറ കോർപറേറ്റ്​വത്​കരണത്തിനെതിരെ ആഗസ്​റ്റ്​ 23ന്​ ​പ്രക്ഷോഭം സംഘടിപ്പിക്കും. 25ലക്ഷത്തോളം പേർ ഇതിൽ പ​െങ്കടുക്കും. ഓരോ വീടും സമര കേന്ദ്രങ്ങളായി മാറുന്ന പരിപാടിയാണ്​ പാർട്ടി ആസൂത്രണം​ ചെയ്യുന്നതെന്നും കോടിയേരി പറഞ്ഞു.

അദാനി നൽകിയ അതേ തുക നൽകി വിമാനത്താവള നടത്തിപ്പ്​ ഏറ്റെടുക്കാൻ സംസ്​ഥാന സർക്കാർ തയാറാണെന്ന്​ കേന്ദ്രസർക്കാറിനെ അറിയിച്ചു. കോടതിയിലിരിക്കുന്ന വിഷയത്തിൽ തീരുമാനമെടുത്തത്​ അഴിമതി നടത്തുക എന്ന ലക്ഷ്യത്തോടെയാണ്​. കേന്ദ്രസർക്കാറിെൻറ ഇപ്പോഴ​െത്ത നടപടിയെ ന്യായീകരിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരൻ 2018ൽ സ്വകാര്യവത്​കരിക്കുന്നതിനെതിരെ കേ​ന്ദ്രസർക്കാറിന്​ ന​ിവേദനം നൽകിയിരുന്നു. ഈ നിലപാട്​ മാറ്റം എവിടെനിന്ന്​ വന്നു. തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന ശശി തരൂർ എം.പിയുടെ നിലപാട്​ കേരളത്തി​െൻറ പൊതുതാൽപര്യത്തിന്​ വിരുദ്ധമാ​ണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

സംസ്​ഥാന സർക്കാറി​െൻറ എതിർപ്പ്​ അവഗണിച്ച്​ അദാനിക്ക്​ തിരുവനന്തപുരം വിമാനത്താവളത്തി​െൻറ നടത്തിപ്പ്​ നിർവഹിക്കാൻ സാധിക്കില്ല. അതിനാൽ പ്രശ്​ന പരിഹാരത്തിന്​ കേന്ദ്രസർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodiyeri BalakrishnanAdaniTrivandrum AirportCpm
News Summary - Kodiyeri Balakrishnan Statement about Trivandrum Airport Privatisation
Next Story