Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.എസ്​.എസ്​: അടച്ച...

എൻ.എസ്​.എസ്​: അടച്ച വാതിലുകൾ മുട്ടിവിളിച്ച്​ തുറക്കാനില്ല -കോടിയേരി

text_fields
bookmark_border
kodiyeri
cancel

കോട്ടയം: അടച്ച വാതിലുകൾ മുട്ടിവിളിച്ച് തുറക്കാനില്ലെന്ന്​ സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. എൻ.എസ്​.എസിനോടുള്ള സി.പി.എം നിലപാട്​ സംബന്ധിച്ച്​, കേരള സംരക്ഷണയാ​​ത്രക്കിടെ വാർത്തസമ്മേളനത്തിൽ പ്രതികരിക്ക ുകയായിരുന്നു അ​ദ്ദേഹം.എൻ.എസ്​.എസ്​-സി.പി.എം വാക്​പോര്​ പലപ്പോഴും പരിധിവിടുകയാണല്ലോയെന്ന ചോദ്യത്തിന്​ ‘‘അ വർ വാതിൽ കൊട്ടിയടച്ചു, ഇനി തുറപ്പിക്കാൻ പറ്റില്ല. ഇനി ഇത്​ ചർച്ചയാക്കാൻ ഇല്ല, എൻ.എസ്​.എസി​​​െൻറ വിശ്വാസം അവരെ ര ക്ഷിക്ക​െട്ട’’-അദ്ദേഹം പറഞ്ഞു.

നിലപാടുകൾ ആരു പറഞ്ഞാലും വസ്തുതകൾ വിശദീകരിക്കേണ്ടത് കക്ഷികളുടെ ഉത്തരവാദ ിത്തമാണ്​. ഒരു സമുദായത്തോടും നേതൃത്വത്തോടും സി.പി.എമ്മിന്​ ശത്രുതയില്ല. സമുദായ നേതാക്കളോട്​ എന്നും സൗഹൃദപര മായ സമീപനമാണുള്ളത്​. സമുദായങ്ങളെ ശത്രുപക്ഷത്ത്​ കാണാറില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും എസ്​.എൻ.ഡി.പി യോഗം ജ നറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ടതിൽ അസ്വാഭാവികതയില്ല. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കണ്ടത്​ രഹസ്യമാ യല്ല, പരസ്യമായാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി എത്രവട്ടം ഗംഗയിൽ മുങ്ങിക്കുളിച്ചാലും ജനരോഷത്തിൽനിന്ന്​ രക്ഷപ്പെടാൻ കഴിയില്ല. കോൺഗ്രസ്​ അധികാരത്തിൽ വന്നാൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി റാവത്തി​​​െൻറ പ്രസ്താവനയെക്കുറിച്ച് ലീഗും കേരളത്തിലെ കോൺഗ്രസ് നേതാക്കളും നിലപാട് വ്യക്തമാക്കണം. ത​​​െൻറ പ്രസ്​താവന ശരിയല്ലെങ്കിൽ നേതൃത്വം അത്​ തിരുത്ത​െട്ടയെന്ന റാവത്തി​​​െൻറ പ്രസ്​താവനയോടും കോൺഗ്രസ്​ പ്രതികരിച്ചിട്ടില്ല.

കോൺഗ്രസുമായി ഒരിടത്തും സി.പി.എം സഖ്യമുണ്ടാക്കിയിട്ടില്ല. കോൺഗ്രസി​​​െൻറയും ആർ.എസ്​.എസി​​​െൻറയും രാഷ്​ട്രീയ നിലപാടുകൾ ദേശീയതലത്തിൽ ഒന്നാണ്​. ചർച്ച്​ ആക്​ടിനെക്കുറിച്ച്​ സർക്കാർ ഒരുതീരുമാനവും എടുത്തിട്ടില്ല. സഭകളെ നിയന്ത്രിക്കാൻ ഒരു നിയമവും കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടി​ല്ല. ചർച്ച് ആക്ട് നിയമപരിഷ്കരണ കമീഷ​​​െൻറ അഭിപ്രായം മാത്രമാണ്. അത്​ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല. ആശയക്കുഴപ്പം സുഷ്​ടിക്കാനുള്ള നീക്കത്തെ ഗൗരവമായി കാണും.

റബർ കർഷകരുടെ പ്രശ്​നങ്ങൾ പരിഹരിക്കപ്പെടണം. കർഷകർക്കായി സർക്കാർ 500 കോടി ബജറ്റിൽ വകയിരുത്തി. സിയാൽ മാതൃകയിൽ റബർ ഫാക്​ടറിക്കുള്ള സ്​ഥലം കോട്ടയത്ത്​ ഉടൻ കണ്ടെത്തും. കേന്ദ്രസർക്കാർ സംസ്​ഥാനത്തിനു​ കോടികളുടെ പദ്ധതി അനുവദിച്ചെന്നും പലപദ്ധതികളും നടപ്പാക്കുന്നി​െല്ലന്നുമുള്ള അമിത്​ ഷായുടെ ആരോപണം അദ്ദേഹം തള്ളി. ജാഥ അംഗങ്ങളായ കെ. പ്രകാശ്​ ബാബു, ആൻറണി രാജു, കാസിം ഇരിക്കൂർ, പി.കെ. രാജൻ, യു. ബാബു ഗോപിനാഥ്​,ഡീക്കൻ തോമസ്​ കയ്യത്ര എന്നിവരും പ​െങ്കടുത്തു.

സമുദായ അംഗങ്ങള്‍ ഒറ്റക്കെട്ടാവണം –സുകുമാരന്‍ നായർ
ച​ങ്ങ​നാ​ശ്ശേ​രി: സം​ഘ​ട​ന​യെ​യും സ​മൂ​ഹ​ത്തെ​യും ശ​ക്തി​പ്പെ​ടു​ത്താ​ൻ രാ​ഷ്​​ട്രീ​യ​ത്തി​ന​തീ​ത​മാ​യി നാ​യ​ർ സ​മു​ദാ​യ അം​ഗ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്ക​ണ​മെ​ന്ന് എ​ൻ.​എ​സ്.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. പെ​രു​ന്ന​യി​ൽ 49ാമ​ത് മ​ന്നം സ​മാ​ധി ദി​നാ​ച​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.രാ​ഷ്​​ട്രീ​യ​പ​ര​മാ​യി പു​റ​ത്തു​നി​ന്ന് സ​മു​ദാ​യ​ത്തെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു. സ​മു​ദാ​യ അം​ഗ​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് ഇ​തി​നെ ചെ​റു​ക്ക​ണം. സം​ഘ​ട​ന​യു​ടെ ക​രു​ത്ത് തെ​ളി​യി​ക്ക​ണം. ആ​രു​ടെ​യും പു​റ​ത്ത് കൊ​മ്പു​വെ​ക്കാ​നോ അ​ധി​ക്ഷേ​പി​ക്കാ​നോ ആ​രെ​യും കു​റ​ച്ചു​കാ​ണി​ക്കാ​നോ ശ്ര​മി​ക്കു​ന്നി​ല്ല. ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യും എ​ൻ.​എ​സ്.​എ​സി​ന് ഗു​ണം ചെ​യ്യു​ക​യി​ല്ല. വോ​ട്ട് ബാ​ങ്ക് നോ​ക്കി​യാ​ണ് അ​വ​ർ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത്.

ഒ​രു രാ​ഷ്​​ട്രീ​യ​ത്തി​നും എ​ൻ.​എ​സ്.​എ​സ് എ​തി​ര​ല്ല. അ​കാ​ര​ണ​മാ​യി ആ​ക്ര​മി​ക്കാ​ൻ വ​രു​ന്ന ഒ​രു ശ​ക്തി​ക്കു​ മു​ന്നി​ലും സ​മു​ദാ​യ അം​ഗ​ങ്ങ​ൾ വ​ഴ​ങ്ങ​രു​ത്. സ്വ​ന്തം സ​മു​ദാ​യ​ത്തി​​െൻറ പു​രോ​ഗ​തി​യി​ലൂ​ടെ ഇ​ത​ര സ​മു​ദാ​യ​ത്തി​​െൻറ​യും രാ​ജ്യ​ത്തി​​െൻറ​യും പു​രോ​ഗ​തി​ക്കു​ വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ ന​യം. ഈ​ശ്വ​ര വി​ശ്വാ​സ​വും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും നി​ല​നി​ന്നു കാ​ണാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ൻ.​എ​സ്.​എ​സി​​െൻറ അ​ടി​ത്ത​റ ത​ന്നെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളും വി​ശ്വ​സ​ങ്ങ​ളു​മാ​ണെ​ന്നും ആ ​നി​ല​പാ​ട് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sndpkodiyeri balakrishnankerala newsvellapally nadesan
News Summary - Kodiyeri Balakrishnan- SNDP- Kerala news
Next Story