Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സർക്കാറിന് ആരോടും പ്രതികാര മനോഭാവമില്ല -കോടിയേരി

text_fields
bookmark_border
സർക്കാറിന് ആരോടും പ്രതികാര മനോഭാവമില്ല -കോടിയേരി
cancel

കൊച്ചി: സർക്കാറിന് ആരോടും പ്രതികാര മനോഭാവമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജിഷ്ണുവിന്‍റെ കുടുംബം നടത്തുന്ന സമര സ്ഥലത്ത് എത്തി പ്രശ്നം സങ്കീർണമാക്കാൻ ശ്രമിച്ചതിനാലാണ് സാമൂഹിക പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. നിയമവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് മനസിലാക്കിയതിനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുൻ വൈരാഗ്യമുണ്ടായിരുന്നെങ്കിൽ മുമ്പ് അവരെ ഏതെങ്കിലും കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യാമായിരുന്നു.  സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു.

ജിഷ്ണു കേസിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സർക്കാർ ന്യായമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് സുപ്രീംകോടതിയെ സമീക്കാൻ തീരുമാനിച്ചതെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kodiyeri balakrishnan says shajirkahan and mini arrested by support the protest
Next Story