Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരുന്നത് തടയാൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് കോടിയേരി ബാലകൃഷ്ണൻ

text_fields
bookmark_border
kodiyeri balakrishnan
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​.ഡി​.എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത് ത​ട​യാ​ൻ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ച്ചു​വെ​ന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. എൽ.ഡി.എഫിന്‍റെ ഭരണത്തുടർച്ച തടയാൻ വലതുപക്ഷ മാധ്യമങ്ങൾ പ്രവർത്തിച്ചു. വ്യാജകഥകൾ ചമച്ചു. എന്നിട്ടും എൽ.ഡി.എഫ് ഭരണത്തിൽ എങ്ങനെ എത്തിയെന്ന് മാധ്യമങ്ങൾ പഠിക്കാൻ തയ്യാറാകണം. മീഡിയ അക്കാദമിയുടെ ഓഡിയോ മാഗസിൻ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങൾ അന്ധമായ ഇടതുപക്ഷ വിരോധം വെടിയണം. സ്വാ​ത​ന്ത്ര്യ ദി​നം സി​.പി​.എം ആ​ഘോ​ഷി​ച്ച​ത് മാ​ധ്യ​മ​ങ്ങ​ൾ മ​റ്റു ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ച്ചു. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി വ​ഹി​ച്ച പ​ങ്ക് മ​റ​ച്ചു​വ​ക്കാ​ൻ ശ്ര​മം ന​ട​ന്നുവെന്നും അദ്ദേഹം പറഞ്ഞു.

പി. ജയരാജനും സഹദേവനുമെതിരെ പാർട്ടി നടപടിയെടുത്തിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. എല്ലാം മാധ്യമസൃഷ്ടിയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kodiyeri Balakrishnan said that the media tried to prevent the Left from coming back to power
Next Story