Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുഴൽപ്പണക്കേസ്:...

കുഴൽപ്പണക്കേസ്: പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് കോടിയേരി ബാലകൃഷ്ണൻ

text_fields
bookmark_border
kodiyeri balakrishnan
cancel

തിരുവനന്തപുരം: കുഴൽപ്പണക്കേസിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ. ഓരോ ദിവസും പുതിയ പുതിയ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു.

സ്ഥാനാർഥിക്ക് ചെലവഴിക്കാനുള്ള പണത്തിന്‍റെ പരിധി തെരഞ്ഞെടുപ്പ് കമീഷൻ നിർണയിച്ചിട്ടുണ്ട്. അതിനപ്പുറം സ്ഥാനാർഥി ചെലവഴിച്ചോ എന്ന് പരിശോധിക്കണം. അന്വേഷണം ഇപ്പോൾ നടക്കുന്നത് ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഈ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടാൽ എന്ത് സംഭവിക്കുമന്ന് കണ്ടുതന്നെ അറിയണം.

ഇ.ഡി കേസ് അന്വേഷിക്കാൻ മുൻകൈയെടുത്തില്ല എന്നതുതന്നെ അവരുടെ നിലപാട് വ്യക്തമാക്കുന്നതാണെന്നും കോടിയേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kodiyeri Balakrishnankodakara money laundering case
News Summary - Kodiyeri Balakrishnan said that only the tip of the iceberg came out
Next Story