Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സി.പി.എമ്മുകാർക്ക് കോവിഡ് പരത്താൻ പാർട്ടി ശ്രമിക്കുമോ? -കോടിയേരി
text_fieldsbookmark_border
തൃശൂർ: സി.പി.എം സമ്മേളനങ്ങൾ നടത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ ആക്ഷേപങ്ങൾ വസ്തുതകൾ മനസിലാക്കാതെയാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തൃശൂരിൽ പറഞ്ഞു.
കോവിഡ് മാനദണ്ഡം പാലിച്ചാണ് സമ്മേളനങ്ങൾ നടത്തുന്നത്. സോണുകൾ നിശ്ചയിച്ചത് സർക്കാറാണ്. സി.പി.എം ഒന്നും ആവശ്യപ്പെട്ടിട്ടില്ല. സർക്കാറിന്‍റെ നിർദേശങ്ങളെല്ലാം പാലിക്കുന്നുണ്ട്.സി.പി.എമ്മിന്‍റെ ആളുകൾക്ക് രോഗം പരത്താൻ പാർട്ടി ശ്രമിക്കില്ലാല്ലോ. പാർട്ടിക്കാരുടെ ആരോഗ്യം തകരാറാവുന്ന ഒന്നും ചെയ്യില്ല. സംസ്ഥാന സമ്മേളനം നടത്തിപ്പ് അപ്പോൾ ആലോചിക്കാം. ആലപ്പുഴ സമ്മേളന നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുമെന്നും കോടിയേരി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

