Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഗാന്ധിയാണോ...

രാഹുൽ ഗാന്ധിയാണോ രാഹുൽ ഈശ്വർ ആണോ കോൺഗ്രസുകാരുടെ നേതാവെന്ന്​ കോടിയേരി

text_fields
bookmark_border
രാഹുൽ ഗാന്ധിയാണോ രാഹുൽ ഈശ്വർ ആണോ കോൺഗ്രസുകാരുടെ നേതാവെന്ന്​ കോടിയേരി
cancel

തിരുവനന്തപുരം: കോൺഗ്രസ്​ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ ശബരിമല പ്രസ്താവന അംഗീകരിക്കാത്ത കെ.പി.സി.സി പിരിച്ചുവിടണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സു​പ്രീം കോടതി വിധി മാനിച്ച്​ എല്ലാ പ്രായത്തിലുമുള്ള സ്​ത്രീകൾക്ക്​ ​​പ്രവേശനം നൽകണമെന്നാണ്​ രാഹുൽഗാന്ധി പരസ്യമായി പറഞ്ഞത്​. ഇൗ സാഹചര്യത്തിൽ രാഹുൽഗാന്ധിയാ​േണാ രാഹുൽ ഇൗശ്വറാണോ കോൺഗ്രസി​​​െൻറ നേതാവെന്ന്​ കേരളത്തിലെ നേതാക്കൾ വ്യക്​തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

ദേശീയ പ്രസിഡൻറ്​ എന്ന നിലയിൽ രാഹുൽഗാന്ധി പറഞ്ഞതാണ്​ കോൺഗ്രസി​​​െൻറ ഒൗദ്യോഗിക നിലപാട്​. ഇത്​ അംഗീകരിക്കാത്ത കോൺഗ്രസ്​ ഘടകം പ്രസിഡൻറിനെ ധിക്കരിക്കുകയാണ്​. കോൺഗ്രസുകാരെ ബി.ജെ.പിയിലേക്ക്​ അയയ്​ക്കാനുള്ള സമരമായി ശബരിമല പ്രക്ഷോഭം മാറിയിരിക്കുന്നു.

നാമജപ പൂജക്ക്​ സർക്കാർ എതിരല്ല. പക്ഷേ ജപത്തി​​​െൻറ പേരിൽ ബസിന്​ കല്ലെറിയരുത്​. സ്വാമി ശരണം വിളിച്ച്​ പൊലീസ്​ വാഹനം കത്തിക്കുകയും ചെയ്യരുത്​. നാമജപത്തി​​​െൻറ പേരിൽ ആർ​ക്കെതിരെയും കേസെടുക്കില്ല. എന്നാൽ ഇതി​​​െൻറ മറവിൽ ആക്രമം അഴിച്ചുവിട്ടാൽ സർക്കാരിന്​ നോക്കിയിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന്​ നേരെയുണ്ടായ ആക്രമത്തിനെതി​​െര സെക്രട്ടറിയേറ്റ്​ എംപ്ലോയീസ്​ അസോസിയേഷ​​​െൻറ സാംസ്​കാരിക വിഭാഗമായ ‘രചന’ സെക്രട്ടറിയേറ്റിന്​ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്​ഘാടനം ചെയ്ത്​ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നതാണ് ത​​​​െൻറ നിലപാട്​. ഇക്കാര്യത്തില്‍ കേരളത്തിലെ കോൺഗ്രസ്​ പാര്‍ട്ടി നിലപാടിന് വിരുദ്ധമാണ് ത​​​​െൻറ വ്യക്തിപരമായ അഭിപ്രായം. സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskodiyeri balakrishnankerala newsSabarimala remarksRahul Gandhi
News Summary - Kodiyeri Balakrishnan on Rahul Gandhi's Sabarimala remarks - Kerala news
Next Story