Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്​ കമീഷന്​...

തെരഞ്ഞെടുപ്പ്​ കമീഷന്​ പക്ഷപാതം -കോടിയേരി

text_fields
bookmark_border
kodiyeri
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പ്​ കമീഷൻ പ്രവർത്തിക്കുന്നത്​ പക്ഷപാതപരമായാണെന്ന്​ കുറ്റപ്പെടുത്തി സി.പി.എം സംസ ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. വിവിധ ബൂത്തുകളിൽ റീപോളിങ്​ പ്രഖ്യാപിച്ചത് വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ്. ആരുടെയോ സമ്മർദത്തിന് വിധേയമായാണ് തെരഞ്ഞെടുപ്പ് കമീഷൻ പ്രവർത്തിക്കുന്നത്. മൂന്ന് ബൂത്തുകളിലെ റീ പോളിങ്​ പ്രഖ്യാപനം വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് വന്നത്. വൈകീട്ട് ആറിന് പരസ്യപ്രചാരണത്തിനുള്ള സമയവും തീർന്നു. രണ്ട് മണിക്കൂർ സമയമാണ് പ്രചാരണത്തിന് ലഭിച്ചത്. മൂന്ന് ബൂത്തുകളിൽ അവസാനനിമിഷം ധിറുതിപിടിച്ച് റീപോളിങ്​ പ്രഖ്യാപിച്ചത് വിദൂരസ്ഥലങ്ങളിലുള്ളവർക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്​ടമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ആരുടെയും സമ്മർദമില്ല, തീരുമാനം ചട്ടപ്രകാരം -ടിക്കാറാം മീണ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ്​ കമീഷ​​​െൻറ മേൽ ആരുടെയും സമ്മർദമുണ്ടായിട്ടില്ലെന്നും റീ പോളിങ്​ പ്രഖ്യാപിച്ചത്​ ചട്ടങ്ങൾ അനുസരിച്ച്​ മാത്രമാണെന്നും മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ ടീക്കാറാം മീണ. കഴിഞ്ഞ ദിവസം മൂന്ന്​ ബൂത്തുകളിൽകൂടി റീ പോളിങ്​ പ്രഖ്യാപിച്ചത്​ ചിലരുടെ സമ്മർദങ്ങൾക്ക്​ വഴങ്ങിയാണെന്ന സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണ​​​െൻറ പ്രസ്​താവന സംബന്ധിച്ച ചോദ്യത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമീഷൻ സ്വതന്ത്രമായാണ്​ പ്രവർത്തിക്കുന്നത്​. പരാതികൾ, തെളിവ്​, റി​​േട്ടണിങ്​ ഒാഫിസർമാരുടെ റിപ്പോർട്ട്​ എന്നിവ പരിഗണിച്ചാണ്​ റീപോളിങ്​ പ്രഖ്യാപിച്ചത്​. സാധാരണ റീ​േപാളിങ്ങിന്​​ അധികം സമയം കിട്ടാറില്ല. മാധ്യമങ്ങളിലൂടെ അതാത്​ പ്രദേശത്തെ വോട്ടർമാരെ അറിയിക്കുകയാണ്​ ചെയ്യുക. ജനാധിപത്യത്തിൽ രാഷ്​ട്രീയപാർട്ടികൾക്ക്​ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്​. ജനാധിപത്യത്തി​​​െൻറ സൗന്ദര്യമാണതെന്നു​ം അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKodiyeri BalakrishananRe-poling
News Summary - Kodiyeri balakrishnan press meet-Kerala news
Next Story