Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊലക്കേസ്​ പ്രതി...

കൊലക്കേസ്​ പ്രതി ഡി.വൈ.എഫ്​.ഐ ഭാരവാഹി; പ്രതികരണം ഡി.വൈ.എഫ്​.ഐയോട്​ ചോദിക്കണമെന്ന്​ കോടിയേരി

text_fields
bookmark_border
കൊലക്കേസ്​ പ്രതി ഡി.വൈ.എഫ്​.ഐ ഭാരവാഹി; പ്രതികരണം ഡി.വൈ.എഫ്​.ഐയോട്​ ചോദിക്കണമെന്ന്​ കോടിയേരി
cancel

തിരുവനന്തപുരം: ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കൊലവിളി പ്രസംഗം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രസംഗം സംബന്ധിച്ച്​ പ്രതികരണം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിനോട്​ തന്നെ ചോദിക്കണം. തനിക്ക്​ അക്കാര്യം അറിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ഡി.വൈ.എഫ്​.ഐ ഭാരവാഹിയാക്കിയതിൽ താൻ പ്രതികരിക്കേണ്ടതില്ലെന്ന്​ കോടിയേരി ബാലകൃഷ്​ൻ പറഞ്ഞു. താൻ സി.പി.എം സെക്രട്ടറിയാണ്​. ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടത്​ ഡി.വൈ.എഫ്​.ഐ സെക്രട്ടറിയാണ്​. ഡി.വൈ.എഫ്​.ഐ സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി പറഞ്ഞു.

കേരളത്തിൽ ഒഴിവുവരുന്ന രണ്ട്​ രാജ്യസഭ സീറ്റുകൾക്കായി എൻ.സി.പി, ജനതാദൾ എസ്​, സി.പി.ഐ എന്നീ കക്ഷികൾ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്​. എൽ.ഡി.എഫിൽ ചർച്ച ചെയ്ത്​ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. എൽ.ഡി.എഫിൽ ധാരണയായതിന്​ ശേഷം സ്ഥാനാർഥിയെ തീരുമാനിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിനെ സംസ്ഥാന സമിതി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnan
News Summary - Kodiyeri balakrishnan press meet
Next Story