Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകള്ളവോട്ട്​ ചെയ്​തവരെ...

കള്ളവോട്ട്​ ചെയ്​തവരെ പാർട്ടി സംരക്ഷിക്കില്ല -കോടിയേരി

text_fields
bookmark_border
kodiyeri
cancel

തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട്​ ചെയ്​തവർ ആരായാലും പാർട്ടി സംരക്ഷിക്കില്ലെന്ന്​ സി.പി.എ ം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. സംസ്​ഥാന സെക്ര​േട്ടറിയറ്റ്​ യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളവോട്ട്​ ആര്​ ചെയ്​താലും നിയമവിരുദ്ധ പ്രവർത്തനം തന്നെയാണ്​. അവർക് കെതിരെ കേസെടുത്ത്​ നിയമാനുസൃത നടപടികൾ സ്വീകരിക്കുകയാണ്​​ വേണ്ടത്​. ആരെങ്കിലും ആൾമാറാട്ടം നടത്തി വോട്ട്​ ചെ യ്​തിട്ടുണ്ടെങ്കിൽ അതി​​െൻറ ശിക്ഷ അവർ ഏറ്റെടുക്കുകതന്നെ വേണം. സി.പി.എം ആരോടും കള്ളവോട്ട്​ ചെയ്യാൻ പറഞ്ഞിട് ടില്ല. മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസറെ സി.പി.എം വിമർശിച്ചത്​ അദ്ദേഹം അധികാരമില്ലാത്ത കാര്യം പ്രയോഗിക്കാൻ ശ്രമിച ്ചതിനാണ്​. അത്​ തെറ്റാണെന്ന്​ അദ്ദേഹത്തിന്​ ബോധ്യപ്പെട്ടിട്ടുണ്ട്​. പഞ്ചായത്ത്​ മെംബർ കള്ളവോട്ട്​ ചെയ്​തെന്ന്​ പറഞ്ഞ്​ അദ്ദേഹം തന്നെ അവരെ അയോഗ്യയാക്കി പ്രഖ്യാപിച്ചു. അങ്ങനെ പ്രഖ്യാപിക്കാൻ അദ്ദേഹത്തിന്​ അധികാരമില്ല​. ഒരാളുടെ പേരിൽ കുറ്റം ആരോപിച്ചതി​​െൻറ പേരിൽ അയോഗ്യയാക്കാൻ കഴിയില്ല. കോടതി ശിക്ഷിച്ചെങ്കിൽ മാത്രമേ സാധിക്കൂ.

പഞ്ചായത്ത്​ മെംബറുടെ കാര്യത്തിൽ കോടതി ശിക്ഷിച്ചാൽ സംസ്​ഥാന​ തെരഞ്ഞെടുപ്പ്​ കമീഷണറാണ്​ അയോഗ്യയാക്കേണ്ടത്​. കേ​ന്ദ്രതെരഞ്ഞെടുപ്പ്​ കമീഷന്​ ഇക്കാര്യത്തിൽ അധികാരമില്ല. നടപടി തെറ്റാണെന്ന്​ സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷണർതന്നെ പറഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ നിയമവിരുദ്ധ നടപടി സ്വീകരിച്ചാൽ മാത്രമേ പാർട്ടി നിയമനടപടിയിലേക്ക്​ ​േപാകൂ. പത്ത്​ ലക്ഷം വോട്ടർമാരെ വോട്ടർപട്ടികയിൽനിന്ന്​ സർക്കാറും സി.പി.എമ്മും ചേർന്ന്​ ഒഴിവാക്കിയെന്ന ആരോപണം ഉമ്മൻ ചാണ്ടിയെപോലുള്ള ഒരാൾക്ക്​ ഭൂഷണമല്ല.

വോട്ടർ പട്ടിക തയാറാക്കിയത്​ തെരഞ്ഞെടുപ്പ്​ കമീഷനാണ്​. സംസ്​ഥാന സർക്കാറിന്​ പങ്കില്ല. ഒഴിവാക്കിയവരുടെ പട്ടിക ഉമ്മൻ ചാണ്ടി പ്രസിദ്ധീകരിക്കണം.
കേരളത്തിൽ ആർ.എസ്.എസും ബി.ജെ.പിയും ശബരിമല വിധിയുടെ മറവിൽ കലാപത്തിന് ശ്രമിച്ചിരുന്നു എന്നതാണ് അവരുടെ നേതാക്കൾ തമ്മിൽ സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന തമ്മിലടിയിലൂടെ വ്യക്തമാകുന്നത്​. ആർ.എസ്.എസ് സമരത്തിന് ഉപയോഗിച്ച് പറ്റിച്ചു എന്നാണ്​ ‘റെഡി ടു വെയ്റ്റ്’ നേതാക്കളായ സ്ത്രീകൾതന്നെ പറയുന്നത്.

കേന്ദ്ര സർക്കാർ ദേശീയപാത വികസനത്തിന് തടസ്സം നിൽക്കുന്ന നിലപാട് തിരുത്തിയത്​ ജനവികാരം ശക്തമായതിനാലാണെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തിൽ ​ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ പി.എസ്​. ശ്രീധരൻപിള്ളയുടെ നിലപാട്​ തള്ളിപ്പറഞ്ഞ കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനം ഉൾപ്പെടെയുള്ളവരുടെ നിലപാട്​ സ്വാഗതാർഹമാണ്​.
സർക്കാറി​​െൻറ മഴക്കാല പൂർവ ശുചീകരണപ്രവർത്തനത്തിൽ മുഴുവൻ സി.പി.എം പ്രവർത്തകരും പങ്കാളികളാകും. മേയ് 18,19 ദിവസങ്ങളിൽ വാർഡ്തലത്തിൽ ശുചീകരണം നടത്തുമെന്നും കോടിയേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsmalayalam news
News Summary - Kodiyeri balakrishnan press meeet-Kerala news
Next Story