നാണംകെട്ട് ഇനി മാണിക്കൊപ്പം തുടരണമോ?; ജോസഫിനോട് കോടിയേരി
text_fieldsതിരുവനന്തപുരം: നാണംകെട്ട് മാണിക്കൊപ്പം ഇനി തുടരണമോ എന്ന് പി.ജെ ജോസഫ് തീരുമാനിക്കണമെന്ന് സി.പി.എം സംസ്ഥാന സെക് രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുതിർന്ന നേതാവായ ജോസഫിന് ഒരു സീറ്റ് ലഭിക്കാത്തത് അദ്ദേഹത്തിന് ആ പാർട്ടിയിൽ സ്വാധീ നമില്ല എന്നതിന്‍റെ തെളിവാണ്. മുന്നണിവിട്ടു വന്നാൽ എൽ.ഡി.എഫിൽ ചേർക്കുന്ന കാര്യം അപ്പോൾ ആലോചിക്കാം. മഴ പെയ്യുന്നതിന് മുമ്പ് കുട പിടിക്കേണ്ട ആവശ്യമില്ലെന്നും കോടിയേരി പറഞ്ഞു.
ജാതി, മത പ്രചരണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് നടത്തരുതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഒാഫീസർ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് ചട്ടം ഒാർമ്മിപ്പിക്കുക മാത്രമാണ് ഒാഫീസർ ചെയ്തത്. ഇത്തരത്തിൽ വോട്ട് പിടിച്ച ചില എം.എൽ.എമാരെ അയോഗ്യരാക്കിട്ടുണ്ട്. ശബരിമല പ്രചരണ വിഷയമാക്കിയാൽ അതിന്‍റെ പ്രത്യാഘാതം ബി.ജെ.പി നേരിടേണ്ടി വരുമെന്നും കോടിയേരി മാധ്യമങ്ങളോട് വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
