Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട്​ കൊലപാതകം:...

കാസർകോട്​ കൊലപാതകം: പ്രതികൾ ഏത്​ മാളത്തിൽ ഒളിച്ചാലും പിടികൂടും -കോടിയേരി

text_fields
bookmark_border
കാസർകോട്​ കൊലപാതകം: പ്രതികൾ ഏത്​ മാളത്തിൽ ഒളിച്ചാലും പിടികൂടും -കോടിയേരി
cancel

കൊല്ലം: കാസര്‍കോട്ട്​ യൂത്ത്​കോൺഗ്രസ്​ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിപ്രവർത്തകരുടെ പങ്ക്​ പര ോക്ഷമായി സമ്മതിച്ച്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. കൊലപാതകരാഷ്​ട്രീയത്തെ തള്ളിപ്പറഞ്ഞ പ ാർട്ടിയാണ്​ സി.പി.എമ്മെന്നും അതിൽനിന്ന്​ വ്യത്യസ്​തമായ സംഭവമാണ്​ കാസർകോട്ട്​​ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞ ു. കൊലപാതകരാഷ്​ട്രീയം അവസാനിപ്പിക്കണമെന്നത്​ പാർട്ടിയുടെ ദൃഢപ്രതിജ്ഞയാണ്​. അത്​ എല്ലാവരും മനസ്സിലാക്കണം. ഇ തുമായി ബന്ധപ്പെട്ട്​ തൃശൂർ സംസ്ഥാന സമ്മേളനത്തിലുണ്ടായ തീരുമാനത്തി​​െൻറ ലംഘനമാണ്​ നടന്നതെന്നും കോടിയേരി വാ ര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

കൊലപാതകം പാർട്ടിയുടെ അറിവോടെയല്ല. പാര്‍ട്ടിക്കാർ ഉള്‍പ്പെട്ടിട്ടുണ്ടെങ് കില്‍ വെച്ച്പൊറുപ്പിക്കില്ല. പ്രതികൾക്ക്​ സി.പി.എം സംരക്ഷണം നൽകില്ല. സംഭവത്തിൽ ഉൾപ്പെട്ടയാൾ​െക്കതിരെ പാർട്ടി നടപടി സ്വീകരിച്ചത്​ സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരമാണ്​. പ്രതികള്‍ ഏതു മാളത്തില്‍ ചെന്നൊളിച്ചാലും പൊലീസ് പിടികൂടും. കൊലപാതകരാഷ്​ട്രീയത്തി​​െൻറ ഭാഗമായി സി.പി.എമ്മിന്​ 700ലേറെ പ്രവർത്തകരെയാണ്​ നഷ്​ടപ്പെട്ടത്​. ഇതിൽ 236​ പേരെ കൊന്നൊടുക്കിയത്​ ആർ.എസ്​.എസുകാരാണ്​. ബാക്കിയുള്ളവരിൽ ബഹുഭൂരിപക്ഷ​െത്തയും കൊല​െപ്പടുത്തിയത്​ കോൺഗ്രസാണ്​. തിരിച്ചടി ഉണ്ടാകുമെന്ന കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​ കെ. സുധാകര​​െൻറ പ്രസ്​താവന മിന്നൽഹർത്താലിൽ അക്രമങ്ങൾക്ക്​ കാരണമായി. വർക്കിങ്​ പ്രസിഡൻറി​​െൻറ അഭിപ്രായത്തോട്​ യോജിപ്പുണ്ടോയെന്ന്​ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കണം.

രാഷ്​​ട്രീയകൊല അവസാനിപ്പിക്കണമെന്ന‌് പാർട്ടി ഒറ്റക്കെട്ടായി തീരുമാനിച്ചാലും സി.പി.എം മാറാൻ പാടില്ല എന്ന ചില മാധ്യമങ്ങളുടെ രീതി അംഗീകരിക്കാൻ കഴിയില്ല. ഹര്‍ത്താലിനെതിരെ നിലപാടെടുക്കാന്‍ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിക്കണം. നിയമം മൂലം ഹർത്താൽ നിരോധിക്കാനാവില്ല.

ക്രൈസ്​തവസഭകളോട്​ ആലോചിക്കാതെ ഏകപക്ഷീയമായി ഒരു നിയമവും കൊണ്ടുവരില്ല. ചർച്ചക്ക്​ വേണ്ടി മാത്രമാണ്​ നിയമ പരിഷ്​കാര കമീഷൻ നിർദേശം പുറ​െപ്പടുവിച്ചതെന്നും കോടിയേരി പറഞ്ഞു. പി.ജെ. ജോസഫ്​ ഉണ്ടയുള്ള വെടിവെച്ചാല്‍ പരിഗണിക്കുമോ എന്ന്​ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ജോസഫ് വെടിവെക്കട്ടെയെന്നും അപ്പോള്‍ ആലോചിക്കാമെന്നുമായിരുന്നു മറുപടി.

ടി.പി വധക്കേസില്‍ കുഞ്ഞനന്തനെ ബോധപൂർവം പ്രതിയാക്കി -കോടിയേരി
കൊല്ലം: ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തനെ യു.ഡി.എഫ് സര്‍ക്കാര്‍ തെറ്റായി പ്രതിചേര്‍ത്തതാണെന്ന് പാർട്ടിക്ക്​ ബോധ്യമുണ്ടെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. സി.പി.എം പ്രാദേശിക നേതാവ്​ കുഞ്ഞനന്തന്​ നിരന്തരം പരോൾ അടക്കം ആനുകൂല്യങ്ങൾ നൽകുന്നതിനെ കുറിച്ച ചോദ്യത്തിന്​ വാർത്തസമ്മേളനത്തിൽ മറുപടി നൽകുകയായിരുന്നു ​അദ്ദേഹം.

കേസിൽ കുഞ്ഞനന്തൻ പ്രതിയല്ലെന്ന ബോധ്യം പാർട്ടിക്കുണ്ട്​​. കുഞ്ഞനന്തനെ ബോധപൂർവം പ്രതിചേർത്തതാണെന്നാണ്​ കണ്ടെത്തിയിട്ടുള്ളത്​. നേതാക്കളെ തെറ്റായി പ്രതി ചേർത്താൽ അംഗീകരിക്കില്ല. ഒരു കേസിൽ പൊലീസ്​ പിടികൂടുന്നവരെല്ലാം യഥാർഥ പ്രതികളാകണമെന്നില്ല. ടി.പി വധക്കേസിൽ ബന്ധമുള്ളവരെന്ന്​ കണ്ടെത്തിയവർക്കെതിരെ പാർട്ടി നടപടിയെടുത്തിട്ടുണ്ട്​. അവരെ പാർട്ടിയിൽനിന്ന്​ പുറത്താക്കി​.

കുഞ്ഞനന്തനെതിരെ ഗൂഢാലോചന കുറ്റമാണ്​ ചുമത്തിയത്​. കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി സി.പി.എം നേതാവോ അംഗമോ അല്ല. ജയിലിൽ കഴിയു​േമ്പാൾ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും കോടിയേരി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsKasargod double murder
News Summary - Kodiyeri Balakrishnan on Kasargod double murder- Kerala news
Next Story