ഇന്ത്യ ഒരു സ്വേച്ഛാധിപത്യ രാജ്യമായി മാറി -കോടിയേരി
text_fieldsതിരുവനന്തപുരം: ഇന്ത്യ ഒരു സ്വേച്ഛാധിപത്യ രാജ്യമായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ ഷ്ണൻ. അതിവേഗം ഫാഷിസത്തിലേക്ക് നീങ്ങുകയാണെന്നും എൽ.ഡി.എഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു.
അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മതരാഷ്ട്രം സ്ഥാപിക്കാൻ തടസ്സമായ എല്ലാത്തിനെയും തച്ചുതകർക്കുകയാണ്. എതിർക്കുന്നവരെ ഭീകരവാദിയായി പ്രഖ്യാപിക്കുന്നു. ഒരാൾ ആർ.എസ്.എസിന് എതിരായാൽ സംസ്ഥാനത്തോട് ചോദിക്കാതെ കേന്ദ്ര സർക്കാറിന് ജയിലിൽ അടക്കാൻ കഴിയും. ജനാധിപത്യ പ്രക്രിയ നിലനിന്നാലേ ചോദ്യം ചെയ്യാൻ അവസരം ഉണ്ടാവൂ. ഫാഷിസ്റ്റ് ഭരണക്രമത്തിലേക്ക് പോകുന്നതിന് എതിരെ യോജിക്കാൻ കഴിയുന്ന എല്ലാ കക്ഷികളെയും ഏകോപിപ്പിച്ച് ജനമുന്നേറ്റം സൃഷ്ടിക്കേണ്ടതുണ്ട്. അതിന് ഇടത് പാർട്ടികൾ തയാറാകുമെന്നും കോടിയേരി പറഞ്ഞു.
