Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്ത്രീ പുരുഷ...

സ്ത്രീ പുരുഷ സമത്വമെന്നതാണ്​ സി.പി.എം നിലപാട്​; പൂതന പ്രയോ​ഗം പരിശോധിക്കുമെന്ന് കോടിയേരി

text_fields
bookmark_border
kodiyeri
cancel

കൊച്ചി: അരൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരായ മന്ത്രി ജി സുധാകര​​​െൻറ ‘പൂതന’ പരാമർശം പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുധാകരൻ ഒരു കവിയും സാഹിത്യകാരനുമാണ്. അദ്ദേഹം ഏത് സാഹചര്യത്തിലാണ് അങ്ങനെ ഒരു പ്രയോ​ഗം നടത്തിയതെന്നുള്ളത് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.

സ്ത്രീകളെ അപമാനിക്കുന്ന ഒരു നിലപാട് സി.പി.എമ്മി​​​െൻറ ഭാ​ഗത്ത് നിന്നും ഉണ്ടാകില്ല. സ്ത്രീ പുരുഷ സമത്വം ഉറപ്പ് വരുത്തണം എന്നുള്ളതാണ് പാർട്ടി നിലപാട്. ഇന്നും പുരുഷ കേന്ദ്രീക‍ൃതമായ സമൂഹം തന്നെയാണ് നമ്മുടേത്. ആ പുരുഷ കേന്ദ്രീക‍ൃതമായ സ്വഭാവം ഒരിക്കലും ഉണ്ടാകാൻ പാടില്ല എന്നുള്ളതാണ് സി.പി.എമ്മി​​​െൻറ സമീപനം. അതുകൊണ്ട് ഏത് സാഹചര്യത്തിലാണ് മന്ത്രി സുധാകരൻ അങ്ങനെ പറഞ്ഞിട്ടുള്ളത് എന്നത് ചോദിച്ച് മനസിലാക്കുമെന്നും കോടിയേരി പറഞ്ഞു.

ഷാനിമോൾ ഉസ്മാനെതിരായ ജി സുധാകര​​​െൻറ പൂതന വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കോടിയേരി രം​ഗത്തെത്തിയിരുക്കുന്നത്. സുധാകര​​​െൻറ പ്രസ്​താവനക്കെതിരെ അരൂരിൽ ഉപവാസസമരം അടക്കമുള്ള പ്രതിഷേധ പരിപാടികൾ യു.ഡി.എഫ് സംഘടിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsg sudharanPoothana
News Summary - Kodiyeri Balakrishnan on G Sudharan's Poothana remarks - Kerala news
Next Story