Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവര്‍ണര്‍ ...

ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്​ പദവിക്ക്‌ നിരക്കാത്ത രൂപത്തിൽ -കോടിയേരി

text_fields
bookmark_border
kodiyeri
cancel

തിരുവനന്തപുരം: ഭരണഘടന പദവി വഹിക്കുന്നവര്‍ സാധാരണഗതിയില്‍ സ്വീകരിക്കേണ്ട കീഴ്‌വഴക്കങ്ങള്‍ പരസ്യമായി ലംഘിക്കുകയാണ്‌ ഗവര്‍ണര്‍ ചെയ്യുന്നതെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. വഹിക്കുന്ന പദവിക്ക്‌ നിരക്കാത്ത രൂപത്തിലാണ്‌ കേരള ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. ഫേസ്​ബുക്കിലുടെയാണ്​ കോടിയേരി ഗവർണർ​െക്കതിരെ വിമർശനമുന്നയിച്ചത്​.

ലോകം ആദരിക്കുന്ന ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ചരിത്ര കോണ്‍ഗ്രസില്‍, തയാറാക്കിയ പ്രസംഗം മാറ്റി വെച്ച്‌ രാഷ്ട്രീയ പ്രസംഗം നടത്തുകയാണ്‌ ഗവര്‍ണര്‍ ചെയ്‌തത്‌. വളരെ ചെറുപ്പത്തില്‍ എം.പി ആയിരുന്ന ആളായതിനാല്‍ രാഷ്ട്രീയം പറയാതെ കഴിയില്ല എന്ന സമീപനം അപക്വമാണ്‌. ഇന്നലത്തെ രാഷ്ട്രീയ പ്രവര്‍ത്തനമല്ല ഇന്നത്തെ ഭരണഘടന പദവിയുടെ നിര്‍വ്വഹണം ആവശ്യപ്പെടുന്നതെന്ന്‌ ഗവര്‍ണര്‍ തിരിച്ചറിയണമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന്‌ എല്ലാ പൗരന്മാര്‍ക്കും അവകാശമുണ്ട്‌. ഇപ്പോഴത്തെ പദവിയുടെ പരിമിതി തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച്‌ പൂര്‍ണസമയ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ തയ്യാറാവുകയാണ്‌ വേണ്ടത്‌. പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്നതില്‍ ബി.ജെ.പി നേതൃത്വത്തെ പോലെയാണ്‌ അദ്ദേഹത്തി​​െൻറ പ്രവൃത്തികള്‍. രാജ്യത്ത്‌ ആദ്യമായി മതത്തെ അടിസ്ഥാനപ്പെടുത്തി പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ വലിയ പ്രതിഷേധമാണ്‌ ഉയര്‍ന്നിട്ടുള്ളത്‌. നിയമത്തി​​െൻറ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹരജികളില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്‌ നോട്ടീസ്‌ അയച്ചിരിക്കുകയാണ്‌.

പാര്‍ലമ​െൻറ്​ പാസാക്കിയ നിയമം ഭരണഘടനക്ക്‌ അനുസൃതമാണോയെന്ന്‌ പരിശോധിക്കാനുള്ള അവകാശം സുപ്രീംകോടതിയിലാണ്‌ നിക്ഷിപ്‌തമായിട്ടുള്ളത്‌. രാജ്യത്തെ ഭരണഘടന ഗവര്‍ണര്‍ക്ക്‌ അങ്ങനെയൊരു സവിശേഷ അധികാരം നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാരി​​െൻറ നിലപാടുകളുടെ രാഷ്ട്രീയ പ്രചാരണ ചുമതലയും ഗവര്‍ണറില്‍ നിക്ഷിപ്‌തമല്ല. കഴിഞ്ഞ ബി.ജെ.പി സര്‍ക്കാര്‍ നിയമിച്ചതാണെങ്കിലും പദവിയുടെ അന്തസത്തക്ക്‌ ചേരുന്ന രീതിയിലായിരുന്നു കഴിഞ്ഞ ഗവര്‍ണര്‍ പ്രവര്‍ത്തിച്ചിരുന്നതെന്നത്​ പ്രസക്തമാണെന്നും അതില്‍ നിന്ന്​ പാഠം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴത്തെ ഗവര്‍ണര്‍ തയ്യാറാകണമെന്നും കോടിയേരി കുറിച്ചു .

ഗവര്‍ണര്‍മാര്‍ പ്രാദേശിക രാഷ്ട്രീയ കാര്യങ്ങളില്‍ നിന്ന്​ ഒഴിഞ്ഞു നില്‍ക്കണമെന്ന്‌ സര്‍ക്കാരിയ കമ്മീഷന്‍ വ്യക്തമായി ശുപാര്‍ശ നല്‍കിയിട്ടുണ്ട്‌. ഗവര്‍ണര്‍ പദവിയെ സങ്കുചിത രാഷ്ട്രീയ താത്‌പര്യങ്ങള്‍ക്കായി ദുരുപയോഗപ്പെടുത്തുന്ന രീതി കോണ്‍ഗ്രസി​െൻറ കാലത്ത്‌ തുടങ്ങിയതാണ്‌. ബി.ജെ.പി ഭരണം ഈ പ്രവണതയെ ശക്തിപ്പെടുത്തി. സംസ്ഥാനങ്ങളില്‍ അധികാരം പിടിക്കുന്നതിനായി വടക്ക്‌ കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും ഗവര്‍ണര്‍മാരെ ഉപയോഗിച്ചു.

കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും അപമാനകരമായ രീതിയിലേക്ക്‌ ഗവര്‍ണര്‍മാര്‍ തരംതാഴ്‌ന്നു. ആ ഗണത്തില്‍ പരിഗണിക്കാവുന്ന രൂപത്തിലാണ്‌ കേരള ഗവര്‍ണറുടെ ഇപ്പോഴത്തെ പ്രവൃത്തികളെന്നും ഭരണഘടനാ പദവിയുടെ അന്തസത്ത ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്​ണൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyerikodiyeri balakrishnankerala newskerala governormalayalam news
News Summary - kodiyeri balakrishnan criticized kerala governor -kerala news
Next Story