കോടിയേരി വീണ്ടും അവധിയിൽ; വാർത്ത നിഷേധിച്ച് സി.പി.എം
text_fieldsതിരുവനന്തപുരം: വിദേശത്തെ വിദഗ്ധ ചികിത്സക്കായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി അപേക്ഷ നല്‍കിയെന്ന വാർത്ത നിഷേധിച്ച് സി.പി.എം വാർത്താകുറിപ്പ്. കോടിയേരിക്ക് പകരം പുതിയ താൽകാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്നുള്ള മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
ചികിത്സ തുടരേണ്ടതിനാല്‍ കോടിയേരി അവധി അപേക്ഷ നല്‍കിയെന്ന രീതിയിലാണ് മാധ്യമങ്ങളിൽ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, ഇത് അടിസ്ഥാന രഹിതമാണെന്നും സി.പി.എം വ്യക്തമാക്കി.
അമേരിക്കയിൽ വീണ്ടും ചികിത്സക്ക് പോകുന്ന കോടിയേരിക്ക് പകരം പുതിയ സംസ്ഥാന സെക്രട്ടറിക്കായി ചർച്ചകൾ ആരംഭിച്ചുവെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. എം.വി ഗോവിന്ദന്റെ പേരാണ് സെക്രട്ടറി സ്ഥാനത്ത് മുൻതൂക്കം നൽകുന്നത്. ഇ.പി ജയരാജൻ, എം.എ ബേബി, എളമരം കരീം എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
