രാജ്യദ്രോഹ പ്രസംഗം നടത്തിയിട്ടില്ല; ജയിലിലിടുന്നെങ്കിൽ ഇടട്ടെ -കോടിയേരി
text_fieldsതൃശൂർ: രാജ്യദ്രോഹ പ്രസംഗം നടത്തിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മോദിയെയും അമി ത് ഷായെയും വിമർശിക്കുകയാണ് ചെയ്തത്. വിമർശിക്കുന്നത് ഇനിയും തുടരും. ഇതിന്‍റെ പേരിൽ ജയിലിലിടുന്നെങ്കിൽ ഇടട്ടെയെന്നും കോടിയേരി പറഞ്ഞു.
ബി.ജെ.പിയുടെ നയങ്ങൾക്കെതിരെയാണ് പ്രസംഗിച്ചത്. ചിലർ തനിക്കെതിരെ വ്യാജപ്രചരണം നടത്തുകയാണെന്നും കോടിയേരി മാധ്യമങ്ങളോട് ആരോപിച്ചു.
അതിർത്തി കടന്നുള്ള ആക്രമണം രാജ്യത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആർ.എസ്.എസ്-ബി.ജെ.പി ശ്രമത്തിന്‍റെ ഭാഗമാണെന്ന് സംശയിക്കണമെന്ന് കോടിയേരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനാണ് ശ്രമം.
രാജ്യത്ത് മുസ്ലിം വിരോധം സൃഷ്ടിച്ച് വർഗീയ ധ്രുവീകരണത്തിനാണ് ആർ.എസ്.എസ് ശ്രമം. കശ്മീർ വിഷയം പരിഹരിക്കുന്നതിന് പകരം പ്രശ്നം വഷളാക്കി കാശ്മീരി ജനതയെ ശത്രുക്കളാക്കുന്ന സമീപനമാണ് ബി.ജെ.പി സർക്കാർ സ്വീകരിക്കുന്നത്.
കശ്മീരികളെ രാജ്യത്തിനൊപ്പം നിർത്തണം. പരാജയഭീതി മണത്ത ബി.ജെ.പി സർക്കാർ രാജ്യത്ത് യുദ്ധഭ്രാന്ത് സൃഷ്ടിച്ച് വർഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
