Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയരാജനെ...

ജയരാജനെ കൊലയാളിയെന്ന്​​ വിളിച്ചു; രമക്കെതിരെ നടപടി ആവശ്യപ്പെട്ട്​ സി.പി.എം

text_fields
bookmark_border
kodiyeri - kerala news
cancel

​തിരുവനന്തപുരം: വടകര മണ്ഡലത്തിലെ സി.പി.എം സ്ഥാനാർഥി പി.ജയരാജനെ കൊലപാതകിയെന്ന്​ വിളിച്ച ആർ.എം.പി നേതാവ്​ കെ.കെ രമക്കെതിരെ നടപടി ആവശ്യപ്പെട്ട്​ സി.പി.എം. ഇതുമായി ബന്ധപ്പെട്ട്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ ണൻ തെരഞ്ഞെടുപ്പ്​ കമീഷന്​ പരാതി നൽകി. ഫേസ്​ബുക്കിലുടെയാണ്​ പരാതി നൽകിയ വിവരം കോടിയേരി അറിയിച്ചത്​.

വോട് ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും പൊതുജനമധ്യത്തിൽ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താനും കെ.കെ രമ നടത്തിയ പരാമർശത്തിനെതിരെ മാതൃക പെരുമാറ്റച്ചട്ടം അനുസരിച്ച്​ നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യം.

ഗൂഢാലോചന ആരോപിച്ച്​ രണ്ട്​ കേസുകളിൽ ബോധപൂർവ്വമായി കെട്ടിചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്​ ജയരാജൻ പ്രതിയായത്​. ജയരാജൻ പ്രതിയാണെന്ന്​ ഒരു കോടതിയും കണ്ടെത്തിയിട്ടില്ലെന്നും കോടിയേരി പരാതിയിൽ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsmalayalam news
News Summary - Kodiyeri balakrishnan complaint against jayarajan-Kerala news
Next Story