Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.ഡി.പി.ക്യുവിന്...

സി.ഡി.പി.ക്യുവിന് ലാവ്​ലിനിൽ നിക്ഷേപമില്ലെന്ന നിലപാട്​ തിരുത്തി കോടിയേരി

text_fields
bookmark_border
kodiyeri
cancel

​കൊല്ലം​: സി.ഡി.പി.ക്യുവിന് ലാവ്​ലിനിൽ നിക്ഷേപമില്ലെന്ന മുൻ നിലപാട്​ തിരുത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കേ ാടിയേരി ബാലകൃഷ്​ണൻ. ലാവ്​ലിനിൽ ഓഹരി ഉണ്ടെന്ന്​ കരുതി സി.ഡി.പി.ക്യു നിക്ഷേപം സ്വീകരിക്കുന്നതിൽ തെറ്റി​ല്ലെന്നും കിഫ്​ബി ചെയർമാൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലാവ്​ലിനിൽ സി.ഡി.പി.ക്യുവിന്​ നിക്ഷേപമില്ലെന്നായിരുന്നു കോടിയേരി ശനിയാഴ്​ച പറഞ്ഞിരുന്നത്​.

സി.ഡി.പി.ക്യുവിന്​ ലാവ്​ലിൻ കമ്പനിയിൽ 20 ശതമാനം നിക്ഷേപമുണ്ടെന്നാണ്​ ആക്ഷേപമെന്നും എന്നാൽ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളിൽ സി.ഡി.പി.ക്യുവിന്​ നിക്ഷേപമു​ണ്ടെന്നും അദ്ദേഹം പറഞ്ഞു​.

സി.എൽ.പി ഇന്ത്യ എന്ന സ്ഥാപനത്തിൽ 369 ദശലക്ഷം ഡോളറും അസ്യൂർ പവർ എന്ന സ്ഥാപനത്തിൽ 250 ദശലക്ഷം ഡോളർ നിക്ഷേപവുമുണ്ടെന്നും കോടിയേരി പറഞ്ഞു. കൊല്ലം പ്രസ്​ക്ലബ്ബിൽ വാർത്താസമ്മേളനത്തിലാണ്​ കോടിയേരി ഇക്കാര്യം പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsLavlinmalayalam newsDCPQ
News Summary - kodiyeri balakrishnan changed his stand that dcpq have no deposite in lavlin -kerala news
Next Story