Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​കോടിയേരിയെ വിദഗ്​ധ ചികിത്സക്കായി ചെന്നൈയിലെത്തിച്ചു

text_fields
bookmark_border
​കോടിയേരിയെ വിദഗ്​ധ ചികിത്സക്കായി ചെന്നൈയിലെത്തിച്ചു
cancel

തിരുവനന്തപുരം: ആരോഗ്യപ്രശ്നം കാരണം സി.പി.എം സംസ്ഥാന സെക്രട്ടറി പദവിയൊഴിഞ്ഞ പോളിറ്റ്​ ബ്യൂറോം അംഗം കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികിത്സക്കായി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിച്ചു. ഭാര്യ വിനോദിനി ബാലകൃഷ്ണനും മകൻ ബിനീഷ്​ കോടിയേരിയും തിരുവനന്തപുര​ത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഒപ്പമുണ്ട്.

രാവിലെ പത്തരയോടെ എ.കെ.ജി സെന്‍ററിന്​ തൊട്ടടുത്തുള്ള താമസസ്ഥലത്തുനിന്ന് ആംബുലൻസിലാണ് വിമാനത്താവളത്തിലേക്ക്​ പോയത്. തുടർന്ന് പതിനൊന്നരയോടെ പ്രത്യേക എയർ ആംബുലൻസിൽ ചെന്നൈയിലേക്ക്​.

കോടിയേരിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും മകളുമെത്തിയിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പോളിറ്റ്​ ബ്യൂറോ അംഗം എം.എ. ബേബി, മന്ത്രി കെ.എൻ. ബാലഗോപാൽ, എ.കെ. ബാലൻ, പി. ജയരാജൻ, എം. വിജയകുമാർ, ടി.പി. രാമകൃഷ്ണൻ തുടങ്ങിയവരും കോടിയേരിയെ സന്ദർശിച്ചു. അപ്പോളോയിൽനിന്നുള്ള മെഡിക്കൽ സംഘം ഞായറാഴ്ച തലസ്ഥാനത്തെത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kodiyeri Balakrishnan brought to Chennai for expert treatment
Next Story