Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാബുവി​െൻറ കൊലപാതകം ആർ.എസ്​.എസ്​ ആസൂത്രണംചെയ്​തത്​ -കോടി​യേരി ബാലകൃഷ്​ണൻ

text_fields
bookmark_border
ബാബുവി​െൻറ കൊലപാതകം ആർ.എസ്​.എസ്​ ആസൂത്രണംചെയ്​തത്​ -കോടി​യേരി ബാലകൃഷ്​ണൻ
cancel

തലശ്ശേരി: സി​.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റിയംഗം കണ്ണിപൊയിൽ ബാബുവി‍​​​െൻറ കൊലപാതകം ആർ.എസ്.​എസ്​ ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കേരളത്തിൽ ക്രമസമാധാനം തകർന്നു എന്ന്​ പ്രചരിപ്പിക്കാനാണ് ആർ.എസ്.​എസ്​ ഇത്തരം കൊലപാതകങ്ങൾ നടത്തുന്നതെന്ന്​ ബാബുവി​​​െൻറ വീട് സന്ദർശിച്ചശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പുതുച്ചേരി പൊലീസി​​​െൻറ തണലിലാണ് ആർ.എസ്.​എസുകാരുടെ വിളയാട്ടം. ഒരാഴ്​ച മുമ്പ്​ കൂത്തുപറമ്പിൽ ആർ.എസ്.​എസി​​​െൻറ ഒരു ക്യാമ്പ് നടന്നിരുന്നു. എങ്ങനെ മനുഷ്യനെ കൊല്ലാം എന്നാണ് അവിടെ പരിശീലനം നൽകിയത്. അത് നടപ്പാക്കുകയാണവർ.  വളരെ പൈശാചികവും ക്രൂരവുമായാണ് ബാബുവിനെ കൊലപ്പെടുത്തിയത്. മാഹിയിൽ സ്വതന്ത്രനായി മത്സരിച്ച വി. രാമചന്ദ്ര​​​​െൻറ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്​ ബാബുവായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ മാഹിയിൽ സി.പി.എമ്മി​​​​െൻറ വളർച്ചക്ക്​ കാരണമാകുമെന്ന ആശങ്കയാണ്​ ബാബുവിനെ കൊലപ്പെടുത്താൻ കാരണം. 

ബാബുവിന് കുറച്ചുനാളായി ഭീഷണിയുണ്ടായിരുന്നു. എന്നിട്ടും പുതുച്ചേരി പൊലീസ്​ ആവശ്യമായ സുരക്ഷ നൽകാൻ  തയാറായില്ല. കൊലനടന്ന് ഇത്രദിവസമായിട്ടും കൊലപാതകികളെ പിടിക്കാൻ പൊലീസിനായിട്ടില്ല. പൊലീസി‍​​​െൻറ കനത്ത അനാസ്​ഥയാണ് ഇത് വ്യക്തമാക്കുന്നത്. ഇൗ സാഹചര്യത്തിൽ സ്വത​ന്ത്ര അന്വേഷണം സാധ്യമാക്കുന്നതിന്​ മാഹി സി.​െഎ ഉൾപ്പെടെയുള്ളവരെ സ്​ഥലംമാറ്റണം. കോൺഗ്രസാണ് പുതുച്ചേരി ഭരിക്കുന്നത്. കോൺഗ്രസ്​ ഭരണത്തിലാണ് ആർ.എസ്.​എസുകാർ ഇത്തരത്തിൽ അക്രമങ്ങൾ  നടത്തുന്നത്. പുതുച്ചേരി ഗവർണറിൽ വിശ്വാസമില്ല. മുഖ്യമന്ത്രി നാരായണസ്വാമി സംഭവത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിലെ  സമാധാനചർച്ചയിലെ ധാരണകൾ  തെറ്റിക്കുന്നത് ബി.ജെ.പിയും ആർ.എസ്.​എസുമാണെന്നും കോടിയേരി പറഞ്ഞു. 
 

കോമത്ത്​പാറയിലും പാറാലിലും ബോംബേറ്
തലശ്ശേരി: സി.പി.എം-ബി.ജെ.പി സംഘർഷം നിലനിൽക്കുന്ന കോമത്ത്​പാറയിലും പാറാലിലും ബോംബേറ്​. എരഞ്ഞോളി കോമത്ത്​പാറയിൽ പൊലീസ്​ പിക്കറ്റ്​പോസ്​റ്റിനു സമീപത്തായാണ്​ ബുധനാഴ്​ച അർധരാത്രിയോടെ ബോംബേറുണ്ടായത്​. വിവരമറിഞ്ഞെത്തിയ പൊലീസ്​ ബോംബി​​​​െൻറ അവശിഷ്​ടം കണ്ടെടുത്തു. വ്യാഴാഴ്​ച രാവിലെ കണ്ണൂരിൽനിന്നെത്തിയ ബോംബ്​സ്​ക്വാഡ്​ പരിശോധന നടത്തി. ഇൻസ്​പെക്​ടർ ശശിധര​​​​െൻറ നേതൃത്വത്തിലുള്ള ബോംബ്​സ്​ക്വാഡാണ്​ പരിശോധന നടത്തിയത്​. 

കോടിയേരി പാറാലിൽ സി.പി.എം പ്രവർത്തകനായ സി. വിജേഷി​​​െൻറ വീടിനുനേരെ വ്യാഴാഴ്​ച പുലർച്ചെയാണ്​ ബോംബേറുണ്ടായത്​. രണ്ടുനിലയുള്ള വീടി​​​െൻറ രണ്ടാംനിലയിലേക്കാണ് ബോംബെറിഞ്ഞത്. ബോംബ് പൊട്ടി ചുവരുകൾ വിണ്ടുകീറുകയും ജനൽചില്ലുകൾ തകരുകയുംചെയ്തു. മുറിയിൽ ഉറങ്ങുകയായിരുന്ന വിജേഷിന് പരിക്കുകളൊന്നുമില്ല.

കോടിയേരി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം സി. അരവിന്ദാക്ഷ​​​​െൻറ സഹോദരനാണ്​ വിജേഷ്. വീട്ടിൽ വിജേഷും അമ്മയുമാണ് ഇപ്പോൾ താമസിക്കുന്നത്. ന്യൂ മാഹി പൊലീസിൽ പരാതി നൽകി. വീട് സി.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. എ.എൻ. ഷംസീർ എം.എൽ.എ, സി.പി.എം ഏരിയ സെക്രട്ടറി എം.സി. പവിത്രൻ, എം. സുരേന്ദ്രൻ, സി.പി. കുഞ്ഞിരാമൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kodiyeri balakrishnan on babu murder-Kerala news
Next Story