Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോളാർ നടപടി പ്രഖ്യാപനം യു.ഡി.എഫ് നേതാക്കൾക്ക് സൂര്യാഘാതമായി -കോടിയേരി

text_fields
bookmark_border
സോളാർ നടപടി പ്രഖ്യാപനം യു.ഡി.എഫ് നേതാക്കൾക്ക് സൂര്യാഘാതമായി -കോടിയേരി
cancel

പട്ടാമ്പി: സോളാർ കമീഷൻ റിപ്പോർട്ടിൽ സർക്കാർ നടപടി പ്രഖ്യാപിച്ചത് യു.ഡി.എഫ് നേതാക്കൾക്ക് സൂര്യാഘാതമേൽപ്പിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മേലെ പട്ടാമ്പിയിൽ ജനജാഗ്രത യാത്രക്ക് നൽകിയ ജില്ലയിലെ ആദ്യ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സർക്കാർ അഞ്ചു വർഷം പൂർത്തിയാകുന്നതോടെ പല യു.ഡി.എഫ് കക്ഷികളും ഇല്ലാതാകും. ബി.ജെ.പിയിലും ആൾ കുറയുമെന്നാണ് വേങ്ങര നൽകുന്ന പാഠം. സർക്കാറിനെ വെച്ചു പൊറുപ്പിച്ചുകൂടെന്ന രീതിയിൽ കോൺഗ്രസും ബി.ജെ.പിയും ഇരട്ട സഹോദരന്മാരെപ്പോലെ യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്. കോർപറേറ്റുകൾക്ക് വേണ്ടിയാണ് നരേന്ദ്ര മോദി ജി.എസ്.ടി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kodiyeri Balakrishnan attack to UDF Leaders in Solar Case -Kerala News
Next Story