Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭൂമാഫിയക്കൊപ്പം പ്രവർത്തിച്ച് പി.ടി. തോമസ് ജനങ്ങളെ വെല്ലുവിളിക്കുന്നു -കോടിയേരി

text_fields
bookmark_border
ഭൂമാഫിയക്കൊപ്പം പ്രവർത്തിച്ച്  പി.ടി. തോമസ് ജനങ്ങളെ വെല്ലുവിളിക്കുന്നു -കോടിയേരി
cancel

കൊച്ചി: ഭൂമാഫിയയുടെ കൂടെ പ്രവർത്തിച്ച് പി.ടി. തോമസ് എം.എൽ.എ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എം.എൽ.എ ഉൾപ്പെടുന്ന കള്ളപ്പണ ഇടപാട് വിജിലൻസ് അന്വേഷിക്കണം. പി.ടി. തോമസ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

തെറ്റ് ചെയ്യുന്ന എം.എൽ.എമാരെ തിരിച്ചു വിളിക്കാൻ ജനങ്ങൾക്ക് അധികാരമില്ല. കള്ളപ്പണ ഇടപാടിന്‍റെ ഭാഗമായി എം.എൽ.എ മാറിയത് ഗൗരവകരമാണ്. ഊരാകുടുക്കിൽ നിന്ന് രക്ഷപ്പെടാൻ എന്ത് നുണയും അദ്ദേഹം പറയും. മുൻ മുഖ്യമന്ത്രിമാർ വരെ വസ്തുത മനസിലാക്കാതെ എം.എൽ.എയെ ന്യായീകരിക്കുകയാണെന്നും കോടിയേരി ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kodiyeri balakrishnan attack to PT Thomas MLA
Next Story