Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർ.ബി.െഎ വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുന്നു– കോടിയേരി
text_fieldsbookmark_border
തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സഹകരണ ബാങ്കുകളിൽ ഒരു ലക്ഷം കോടിയിലേറെ രൂപ നിക്ഷേപമുണ്ട്. ഇൗ നിക്ഷേപം ന്യൂജെനറേഷൻ ബാങ്കുകളിലേക്ക് മാറ്റാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അസാധുവാക്കിയ 500,1000 രൂപ നോട്ടുകളുടെ കൈമാറ്റത്തിന് സഹകരണ ബാങ്കുകൾക്ക് അനുമതി നൽകാതിരുന്ന ആർ.ബി.െഎ നടപടി നിരാശജനകമാണ്. ആർ.ബി.െഎ വൈരനിര്യാതന ബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും കോടിയേരി പറഞ്ഞു.
ബി.ജെ പിയും കേന്ദ്രസർക്കാറും സഹകരണ ബാങ്കുകളെ തകർക്കാനാണ് ശ്രമിക്കുന്നത്. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടി കേരളത്തിലെ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചെന്നും കോടിയേരി പറഞ്ഞു.
Next Story
