Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലീഗ്​ തീവ്രവാദം പ്രചരിപ്പിക്കുന്നു –കോടിയേരി

text_fields
bookmark_border
kodiyeri balakrishnan
cancel

ക​ണ്ണൂ​ർ: ഹി​ന്ദു​ത്വ തീ​വ്ര​വാ​ദം ആ​ർ.​എ​സ്.​എ​സ്​ പ്ര​ച​രി​പ്പി​ക്കു​ന്ന​തു​പോ​ലെ ഇ​സ്​​ലാമിക തീ​വ്ര​വാ​ദം ​പ്ര​ച​രി​പ്പി​ക്കാ​ൻ ലീ​ഗും രം​ഗ​ത്തി​റ​ങ്ങി​യെന്ന്​ സി.​പി.​എം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​പ​ര​മാ​യ വേ​ർ​തി​രി​വ്​ സൃ​ഷ്​​ടി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​ണ്. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ ആ​ശ​യ​മാ​ണ്​ ഇ​പ്പോ​ൾ മു​സ്​​ലിം ലീ​ഗി​നെ ന​യി​ക്കു​ന്ന​ത്. അ​തി​െൻറ തെ​ളി​വാ​ണ്​ കോ​ഴി​ക്കോ​ട്​ റാ​ലി​യി​ലെ പ്ര​കോ​പ​ന പ്ര​സം​ഗ​ങ്ങ​ൾ. മ​ത​മാ​ണ്​ പ്ര​ശ്​​ന​മെ​ന്ന്​ മു​സ്​​ലിം ലീ​ഗ്​ പ​ര​സ്യ​മാ​യി പ​റ​യാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്നു.

മു​സ്​​ലിം ലീ​ഗ്​ മ​ത​പാ​ർ​ട്ടി​യാ​യി മാ​റി. വ​ഖ​ഫ്​ വി​ഷ​യ​ത്തി​ലെ ലീ​ഗ്​ സ​മ​രം ആ​ത്​​മാ​ർ​ഥ​ത​യി​ല്ലാ​ത്ത​താ​ണ്. ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​മെ​ന്ന സ​മ​സ്​​ത​ നി​ല​പാ​ട്​ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും കോ​ടി​യേ​രി തു​ട​ർ​ന്നു.

ലീഗ്​ രാഷ്​ട്രീയ പ്രസ്​ഥാനമാണെങ്കിൽ താലിബാനെ പോലെ പെരുമാറരുത്​: എളമരം കരീം

ന്യൂഡൽഹി: കേരളത്തി​െൻറ പ്രബുദ്ധമായ രാഷ്​ട്രീയ സംസ്‌ക്കാരത്തിനും മാനവികതക്കും ഒട്ടും ചേരാത്തതാണ് കോഴിക്കോട്​​ മുസ്​ലിം ലീഗ്‌ റാലിയിൽ ചില ലീഗ്‌ നേതാക്കളുടെ പ്രസംഗമെന്ന്​ എളമരം കരീം എം.പി കുറ്റപ്പെടുത്തി. ലീഗ്‌ ഒരു രാഷ്​ട്രീയ പ്രസ്ഥാനമാണെങ്കിൽ താലിബാനെ പോലെ പെരുമാറുകയും ഫത്‌വകൾ പുറപ്പെടുവിക്കുകയും ചെയ്യുന്ന ശൈലി ഉപേക്ഷിക്കേണ്ടതാണ്‌.

മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി ജാതി അധിക്ഷേപം നടത്തുന്ന പദപ്രയോഗങ്ങൾ ലീഗിനെ പോലൊരു പാർടിയുടെ നേതാക്കളിൽ നിന്ന്‌ പ്രതീക്ഷിച്ചതല്ല. പൊതുമരാമത്ത്‌ മന്ത്രിയുമായ മുഹമ്മദ്‌ റിയാസിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉപയോഗിച്ച വാക്ക്‌ പൊതുസമൂഹത്തിൽ പറയാൻ പോലും കൊള്ളാത്തതാണ്‌. കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ തുടങ്ങിയ മുതിർന്ന നേതാക്കൾ ഈ വിഷയത്തിൽ പ്രതികരിക്കണം.

ലീഗ്‌ നേതാക്കളുടെ ലെക്കുകെട്ട, സംസ്‌ക്കാരത്തിന്‌ യോജിക്കാത്ത, കേരളത്തിലെ സാമൂഹികാന്തരീക്ഷത്തെ മലീമസമാക്കുന്ന ഈ പ്രകോപനരമായ പ്രസംഗങ്ങൾക്കും നിലപാടുകൾക്കുമെതിരായി എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച്‌ അണിനിരക്കണമെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എളമരം കരീം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kodiyeri balakrishnan against muslim league
Next Story