നിയമനവിവാദം: തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെ -കോടിയേരി
text_fieldsതിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരായ ബന്ധു നിയമന വിവാദത്തില്‍ തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കാര്യങ്ങളെല്ലാം പാര്‍ട്ടി പരിശോധിക്കുന്നുണ്ടെന്നും കോടിയേരി തിരുവനന്തപുരത്ത് വ്യക്തമാക്കി. കെ.ടി ജലീല്‍ ഉച്ചക്ക് എ.കെ.ജി സെൻററിലെത്തി കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീലിനെതിരെ ഉയർന്ന ആരോപണങ്ങളോട് മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ പ്രതികരിച്ചിരുന്നില്ല. വ്യാഴാഴ്ച ഉച്ചക്ക് എ.കെ.ജി സെൻററിലെത്തിയ ജലീല്‍ കോടിയേരി ബാലകൃഷ്ണനെ സന്ദർശിച്ച് നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
കൂടിക്കാഴ്ച 20 മിനിട്ടോളം നീണ്ടുനിന്നു. കൂടിക്കാഴ്ച സ്വാഭാവികം മാത്രമാണെന്നും തന്നോട് മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ വിശദീകരണം ചോദിച്ചിട്ടില്ലെന്നും കെ.ടി ജലീല്‍ പിന്നീട് വ്യക്തമാക്കി. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ബന്ധു നിയമന വിവാദം ചര്‍ച്ച ചെയ്തേക്കും.
