Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി.സി.സിക്ക് തലയില്ലാത്ത അവസ്ഥ: കോടിയേരി

text_fields
bookmark_border
കെ.പി.സി.സിക്ക് തലയില്ലാത്ത അവസ്ഥ: കോടിയേരി
cancel

തിരുവനന്തപുരം : ആർ.എസ്.എസിനും കോണ്‍ഗ്രസിനും എതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അട്ടിമറിക്കാന്‍ ആർ.എസ്.എസ് രാജ്ഭവനുകളെ ഉപയോഗിക്കുകായാണ്. ഭരണത്തിന്‍റെ താക്കോല്‍ സ്ഥാനങ്ങളെല്ലാം ആർ.എസ്.എസ് കൈയടക്കുകയാണ്.

ആർ.എസ്.എസിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന കോണ്‍ഗ്രസിനെയാണ് കാണാന്‍ കഴിയുന്നതെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന്‍റെ പ്രതാപകാലം അസ്തമിച്ചു. തലയില്ലാത്ത കെ.പി.സി.സിയാണ് നിലവിലുള്ളത്. പുതിയ പ്രസിഡന്‍റിനെ തെര‍ഞ്ഞെടുക്കാന്‍ പോലും കഴിയുന്നില്ല.

ഇ.എം.എസ് അനുസ്മരണ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.രാജ്യം അപകടകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ആർ.എസ്.എസിനും ബി.ജെ.പിക്കും എതിരെ ശരിയായ ബദലായ ഇടതുപക്ഷത്തിന് ജനങ്ങള്‍ വോട്ടുചെയ്യുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kodiyeri against RSS and Congress
Next Story