Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്ത്രീ...

കന്യാസ്ത്രീ സമരകേന്ദ്രം മാർക്​സിസ്​റ്റ്​ വിരുദ്ധ കേന്ദ്രമാക്കി -കോടിയേരി

text_fields
bookmark_border
കന്യാസ്ത്രീ സമരകേന്ദ്രം മാർക്​സിസ്​റ്റ്​ വിരുദ്ധ കേന്ദ്രമാക്കി -കോടിയേരി
cancel

തൃശൂർ: ബിഷപ്​ പീഡനക്കേസിൽ കൊച്ചിയിൽ നടന്നത്​ സമരകോലാഹലമായിരുന്നുവെന്ന ആരോപണത്തിന് പിന്നാലെ കന്യാസ്ത്രീകളുടെ സമരത്തിന്​ സി.പി.എം െസക്രട്ടറി കോടിയേരി ബാലകൃഷ്ണ​​​െൻറ വിമർശനം. കന്യാസ്ത്രീകളുടെ സമരകേന്ദ്രം മാർക്സിസ്​റ്റ്​ വിരുദ്ധ, സർക്കാർ വിരുദ്ധ കേന്ദ്രമാക്കിയെന്ന്​ അദ്ദേഹം ആരോപിച്ചു.

‘സദുദ്ദേശ്യമെന്ന് തോന്നിപ്പിക്കും വിധം ആ ഇടത്തെ സി.പി.എമ്മിനെയും സർക്കാറിനെയും വിമർശിക്കാനുള്ള കേന്ദ്രമാക്കി. സമരങ്ങൾ ​ൈകയടക്കുന്ന ഒരു വിഭാഗം ഈ സമരത്തിലും കയറിപ്പറ്റി. ഏത് സമരത്തിലും ഇത്തരം മൊബൈൽ സമരവേദിക്കാർ പ്രവർത്തിക്കുന്നു’- കീഴാറ്റൂരിലെയും, കൊച്ചിയിലെ സി.എൻ.ജി.പൈപ്പ് ലെയിൻ, ദേശീയപാത സമരങ്ങളെ സൂചിപ്പിച്ച്​ കോടിയേരി പറഞ്ഞു. അഴീക്കോടൻ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്ത്രീ സുരക്ഷയാണ് ഇടത് സർക്കാറി​​െൻറ നിലപാട്. സർക്കാർ എന്നും ഇരക്കൊപ്പമാണ്. കേസിൽപ്പെട്ട ആളെ നോക്കിയോ, പ്രക്ഷോഭത്തി​​െൻറ അടിസ്ഥാനത്തിലോ അല്ല അറസ്​റ്റ്​. തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ്. കുറ്റവാളികൾക്കെതിരെ തെളിവ് കണ്ടെത്തി ശിക്ഷിക്കുകയെന്നതാണ് സർക്കാർ നിലപാട്. അത് സന്ന്യാസിയായാലും മുക്രിയായാലും ബിഷപ്​ ആയാലും അവരുടെ സ്ഥാനം ജയിലിൽ ആണെന്ന്​ അദ്ദേഹം പറഞ്ഞു.

റാഫാൽ വിമാന ഇടപാട് രാജ്യം കണ്ട വലിയ കൊള്ളയാണ് . ബോഫോഴ്സ് ഇടപാട് കാലത്ത് ‘രാജീവ് ചോർ ഹേ’എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോൾ ‘മോദി ചോർ ഹേ’എന്ന് വിളിക്കേണ്ട സാഹചര്യമായി. രാജ്യഭരണം കോർപറേറ്റുകളെ ഏൽപ്പിച്ച് മോദി നാട് ചുറ്റുകയാണ്- കോടിയേരി കുറ്റപ്പെടുത്തി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgekodiyeri balakrishnanRape Casekerala newsmalayalam newsBishop Franco Mulakkaljalandhar bishop case- kerala news jalandhar bishop case
News Summary - kodiyeri against nuns' strike-kerala news
Next Story