Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമരകോലാഹലങ്ങൾക്ക്​...

സമരകോലാഹലങ്ങൾക്ക്​ പിന്നിൽ ദുരുദ്ദേശം -കോടിയേരി

text_fields
bookmark_border
സമരകോലാഹലങ്ങൾക്ക്​ പിന്നിൽ ദുരുദ്ദേശം -കോടിയേരി
cancel

തിരുവനന്തപുരം: ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയിൽ, നടപടി നീളു​െന്നന്ന്​ പറഞ്ഞ്​ സി.പി.എമ്മിനെ കടന്നാക്രമിക്കുകയും സമര കോലാഹലം സൃഷ്​ടിക്കുന്നതിനും പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ.

അന്വേഷണ ഉദ്യോഗസ്ഥർ തെളിവ്​ ശേഖരിക്കുന്നതിനെയാണ് ഇവർ​ തടസ്സപ്പെടുത്തുന്നത്​. കോടതിയിൽ സമർപ്പിക്കാൻ​ തെളിവ്​ ശേഖരിക്കേണ്ടത്​ പ്രോസിക്യൂഷനാണ്​. അതിനുള്ള കാലതാമസം ഉപയോഗിച്ചാണ്​ സമര കോലാഹലം​. അവരുടെ പിറകെ പോകാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല. ആരോപണവിധേയർ പള്ളിയിലെ അച്ചനായാലും തന്ത്രിയായാലും മുക്രിയായാലും പ്രത്യേക പരിഗണന എൽ.ഡി.എഫ്​ നൽകാറില്ല. ഇരക്കൊപ്പമാണ്​ സി.പി.എമ്മും സർക്കാറുമെന്ന്​ ഡി.വൈ.എഫ്​.​െഎ ജില്ല യൂത്ത്​ സ​​െൻറർ ഉദ്​ഘാടനം ചെയ്​ത്​ അദ്ദേഹം പറഞ്ഞു.

നാല്​ വർഷം മുമ്പ്​ നടന്ന സംഭവത്തിൽ പറയുന്നത്​ ശരിയാ​ണോന്ന്​ പരിശോധിക്കേണ്ടതുണ്ട്​. തെറ്റുകാർ രക്ഷപ്പെടാനും അവരെ ഒഴിവാക്കാനും സി.പി.എമ്മും സർക്കാറും ഇട​പെടില്ല. സോളാർ കമീഷൻ റിപ്പോർട്ടിൽ ആരോപണവിധേയരെ ഉടൻ അറസ്​റ്റ്​ ചെയ്യുകയല്ല സർക്കാർ ചെയ്​തത്​. സ്​ത്രീ പീഡന സംഭവത്തെപോലും രാഷ്​ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കു​െന്നന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala newsJajalandhar bishopnuns strike
News Summary - kodiyeri against nuns' strike-kerala news
Next Story