കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ വിജയിക്കാൻ കാരണം ബി.ജെ.പിയുമായുള്ള രഹസ്യ ഡീൽ -കൊടിക്കുന്നിൽ സുരേഷ് എം.പി
text_fieldsകൊടിക്കുന്നിൽ സുരേഷ് എം.പി, കെ.എൻ. ബാലഗോപാൽ
കൊട്ടാരക്കര: സംസ്ഥാനത്തിന്റെ മുൻ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ കൊട്ടാരക്കരയിൽ ജയിക്കാൻ കാരണം ബി.ജെ.പിയുമായി നടന്ന രഹസ്യ ഡീലിലാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കൊട്ടാരക്കരയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് കെ.എൻ. ബാലഗോപാലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എം.പി രംഗത്തെത്തിയത്.
'കോടികളുടെ വികസനം നടത്തി എന്ന് അവകാശപ്പെടുന്ന കെ.എൻ. ബാലഗോപാലിന് സീറ്റ് നിലനിർത്താൻ ബി.ജെ.പിയുമായി രഹസ്യ ഡീൽ നടത്തേണ്ടി വന്നു. അതോടൊപ്പം മറ്റ് പലരെയും പണം കൊണ്ട് സ്വാധീനിച്ച് വോട്ട് വാങ്ങേണ്ടി വന്ന ഗതികേടാണ് സി.പി.എമ്മിന് ഉണ്ടായത്' കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.
കോൺഗ്രസ് തോറ്റെങ്കിലും സാങ്കേതികമായി ഞങ്ങൾ ജയിച്ചു. കൊട്ടാരക്കര മണ്ഡലത്തിൽ കോൺഗ്രസിന് ഘടക കക്ഷികളില്ല. എന്നാൽ സി.പി.എമ്മിന് കേരള കോൺഗ്രസ് ബി കൊട്ടാരക്കരയിൽ പ്രബല ഘടക കക്ഷിയായിട്ടുണ്ട്. ഇവിടെയാണ് പോരാട്ടം നടത്തി കോൺഗ്രസ് വിജയത്തിൻ്റെ അടുത്ത് എത്തിയത്. കേരളത്തിലുടനീളം യു.ഡി.എഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടും കൊട്ടാരക്കരയിൽ അത് ഉണ്ടായില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

